MA Samad
Secretariat Member Indian Union Muslim League State Committee
27/05/2026
24/05/2026
വഴിയേറെയോടി
കിതച്ചു നിൽക്കുമ്പോൾ ...
ഓർക്കാതിരിക്കാൻ
കഴിയാത്ത പേരാണ് ;
പി എം ഹനീഫ് .
14/05/2026
വി ഡി സതീശൻ കേരള മുഖ്യ മന്ത്രി!
മലയാളികളുടെ മനസ്സറിഞ്ഞ കോൺഗ്രസ് ഹൈക്കമാന്റിന് അഭിവാദ്യങ്ങൾ!
കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച തീരുമാനം കൈകൊണ്ട കോൺഗ്രസ് നേതൃത്വത്തിനു നന്ദി !!
ടീം udf ക്യാപ്റ്റൻ തന്നെയായിരുന്നു
വി ഡി സതീശൻ.പ്രതിപക്ഷ നേതൃ സ്ഥാനത്തിരുന്നപ്പോൾ ഏറെ ശരങ്ങൾ വന്നതും അയാൾക്ക് നേരെയായിരുന്നു!
നിലപാടുകളിലെ കൃത്യത, പോരാട്ട വീര്യം, ആത്മ വിശ്വാസം, ഘടക കക്ഷികളോടുള്ള മാന്യമായ സമീപനം, കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട്, നിശ്ചയദാർഢ്യം.... അങ്ങിനെ ടീം ലീഡേർക്ക് വേണ്ട ആർജ്ജവത്തോടെതന്നെയാണ് വിഡി പട നയിച്ചത്.
ടീം udf ന്റെ വിജയ ശിൽപ്പികളിൽ പ്രധാനി ; എന്നിട്ടും പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മുഖ്യ മന്ത്രി സ്ഥാനത്തേക്കെത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു!
വിജയാഹ്ലാദത്തിന്റെ നിമിഷങ്ങൾ നിസംഗതയിലേക്ക് പോയപ്പോഴും, ഈ പ്രഖ്യാപനത്തിനായി കേരളം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
കേരളത്തിന്റെ വിജയത്തിന്, ജനാധിപത്യത്തിന്റെ നിറഞ്ഞ സൗന്ദര്യത്തിന്, സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് ഈ തീരുമാനം കരുത്തു പകരും.
കേരളം മുഴുവൻ “പാറി പറന്ന് ”ക്ഷീണിച്ച “മാനേജർമാർക്ക്” ഇനി തൽക്കാലം കൊമ്പിലിരിക്കാം ! ”ആരാധകാരെ “ പിരിച്ചു വിടാൻ ഇനിയാരും വെടിവെക്കേണ്ട !
ഇനി ഈ സ്ഥാനരോഹണം പച്ചയിൽ മുക്കി ഞങ്ങളെ കുത്താൻ വരുന്നവരെ കാണേണ്ടപോലെ കാണാൻ നമുക്ക് കഴിയണം.
കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച സദ്ഭരണം കാഴ്ചവെക്കാൻ ടീം udf ലീഡേർക്ക് കഴിയട്ടെ എന്നാശിക്കുന്നു.
ആശംസിക്കുന്നു !!
04/05/2026
കേരളം ഇനി യുഡിഎഫ് തണലിൽ !
അടുത്ത അഞ്ചു വർഷം ഇനി കേരളം യുഡിഎഫ് ഭരിക്കും.
ഇടതു തുടർഭരണം ജനങ്ങളിലുണ്ടാക്കിയ കടുത്ത നിരാശയും, ഭരണ വിരുദ്ധ വികാരവും ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത് മികച്ച വിജയം തന്നെയാണ്.
മുന്നണിയുടെ വിജയത്തിന് അക്ഷീണം പ്രയത്നിച്ച പ്രവർത്തകർക്ക് ഫുൾമാർക്ക്. ഒപ്പം ടീം യുഡിഎഫ് ന് നേത്രത്വം നൽകിയ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി സാഹിബ് ഉൾപ്പടെയുള്ള നേത്രത്വവും ഏറെ അഭിനന്ദനമർഹിക്കുന്നു.
ജനാധിപത്യത്തിൽ ജനേച്ച തന്നെയാണ് മുഖ്യം. ഇടത് സർക്കാരിന്റെ നിരന്തരമായ ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ അടങ്ങാത്ത അമർഷം കൂടിയാണ് ഈ വിജയത്തിന്റെ ആധാരം. ജനവികാരം മാനിച്ച് കൊണ്ട് തന്നെയാകണം ഇനിയുള്ള അഞ്ച് വർഷം മുമ്പോട്ട് പോകേണ്ടത് . കൂടെ നിന്ന ജനങ്ങൾക്ക് സദ്ഭരണം കൊണ്ട് നന്ദി ചെയ്യാൻ നമുക്കാവണം.
ഏറെ പ്രതീക്ഷയോടെയാണ് കേരള ജനത ഈ വിജയത്തെ നോക്കി കാണുന്നത്. ജനാധിപത്യത്തെ സക്രിയമാക്കേണ്ടത് പ്രതിപക്ഷ ധർമ്മം കൂടിയാണ്. കഴിഞ്ഞ അഞ്ച് വർഷവും മനോഹരമായി യുഡിഎഫ് അത് നിർവഹിച്ചിട്ടുണ്ട്.എന്നാൽ പ്രതിപക്ഷത്തോട് കാണിക്കേണ്ട, പ്രതിപക്ഷ സമരങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും പിണറായി സർക്കാർ കാണിച്ചില്ലെന്നത് യാഥാർഥ്യം. "രക്ഷാ പ്രവർത്തനത്തിന്റെ “ പേരിൽ ജനകീയ സമരങ്ങളെ അടിച്ചൊതുക്കൽ, അധികാര ഹുങ്കിന്റെ തേരോട്ടങ്ങൾ,
ആശ സമരത്തോട് എൽഡിഎഫി ന് പരമ പുച്ഛം. സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ വക തിരിവില്ലാത്ത പെരുമാറ്റം. പിണറായി സർക്കാരിന്റെ വീഴ്ചകൾ തിരിച്ചറിഞ്ഞ് അവധാനതായോടെയും, ജനക്ഷേമകരമായും ഭരണം നടത്താൻ ടീം യുഡിഎഫിന് കഴിയണം. അവനവനല്ല മറിച്ച് ജനമാണ് രാജാവെന്നുമുള്ള ബോധ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടാവണം. സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ സാക്ഷക്കരിക്കുവാൻ എപ്പോഴും ജാഗ്രതയുണ്ടാവണം.
ടീം യുഡിഎഫിലെ വിജയികൾക്ക് ആശംസകൾ. മികച്ച പോരാട്ടം നടത്തിയിട്ടും ചെറിയ വോട്ടിന് വിജയിക്കാൻ കഴിയാതെ പോയ യുഡിഎഫ് സാരഥികൾക്കും അഭിവാദ്യങ്ങൾ!
കേരളം ജയിച്ചു !
ഇനി യുഡിഎഫ് നയിക്കട്ടെ !!
നല്ല നാളുകൾ പുലരട്ടെ !!!
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Pattambi