Maneed Multipurpose Development Co-Operative Society E-1428
Maneed Multipurpose Development Co-operative Society
29/10/2021
മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ E-1428 ന്റെ വായ്പാ പദ്ധതികളുടെ ഉദ്ഘാടനം ശ്രീമതി. രമ. സി.പി, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), മുവ്വാറ്റുപുഴ നിർവഹിച്ചു. പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ആദ്യതുക ശ്രീ. ജയ്‌മോൻ. യു. ചെറിയാൻ, അസിസ്റ്റന്റ് ഡയറക്ടർ(ആഡിറ്റ്) മുവ്വാറ്റുപുഴ സ്വീകരിച്ചു. സംഘം പ്രസിഡന്റ് ശ്രീ. റ്റി. റ്റി യോഹന്നാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘം ചീഫ് പ്രൊമോട്ടർ അഡ്വ. ജോൺ തോമസ് സ്വാഗതം ആശംസിച്ചു. സംഘം ബോർഡ് മെമ്പർ ശ്രീ. കെ.കെ സോമൻ കൃതജ്ഞത നിർവ്വഹിച്ചു.
18/08/2021
മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണോൽത്സവം 2021-നോട് അനുബന്ധിച്ചു ഓണക്കോടികൾ വിതരണം ചെയ്തു.
മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ E - 1428 മണീട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗങ്ങൾക്ക് ഓണോൽത്സവം 2021-നോട് അനുബന്ധിച്ചു ഓണക്കോടികൾ വിതരണം ചെയ്തു. ഓണക്കോടികളുടെ വിതരണ ഉത്‌ഘാടനം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. ജോസഫ് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.എസ് ജോബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. ചടങ്ങിൽ മുൻ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. ശോഭാമോൾ ഏലിയാസ്, വാർഡ് മെമ്പർമാരായ ശ്രീ. എ.കെ. സോജൻ, ശ്രീമതി. ബിനി ശിവദാസ്, ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. സന്ധ്യ, വി.ഇ.ഓ ശ്രീമതി. ലിൻഡ ഡിക്രൂസ്, ഹരിതകർമ സേന ചീഫ് കോ-ഓർഡിനേറ്റർ ശ്രീമതി.രത്നാഭായി, ഹരിതകർമ സേന റിസോഴ്സ് പേഴ്സൺ ശ്രീ. സുരേഷ്, , സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി. സുമ ബിജു, മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ.റ്റി. റ്റി. യോഹന്നാൻ, ഹോണററി സെക്രട്ടറി ശ്രീ.കെ.കെ.പോൾ, ചീഫ് കോ-ഓർഡിനേറ്റർ അഡ്വ.ജോൺ തോമസ്, ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഹരിതകർമ സേന അംഗങ്ങളുടെ കുടുംബാഗങ്ങളിൽ നിന്നും +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുമാരി. ഭൂമിക നാരായണനെ ആദരിച്ചു.
16/02/2021
പ്രിയ സുഹൃത്തുക്കളെ,
മണീട് ജംഗ്ഷന് സമീപം സെന്റ് തോമസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്ന മണീട് മൾട്ടി പർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഇ-1428 ന്റെ പ്രവർത്തന ഉദ്ഘാടനം 17.02.2021 തീയതി ബുധനാഴ്ച രാവിലെ 10.30am -ന് ബഹു. പിറവം എം.ൽ.എ. അഡ്വ.അനൂപ് ജേക്കബ് അവർകളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളത്തിന്റെ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ അവർകൾ നിർവഹിക്കുന്ന വിവരം സ്നേഹപൂർവം അറിയിക്കുന്നു. തദവസരത്തിൽ അങ്ങയുടെ സാനിധ്യ സഹകരണവും പ്രാർത്ഥനാ അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
എന്ന് സ്നേഹപൂർവം
പ്രസിഡന്റ്
മണീട് മൾട്ടി പർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
Click here to claim your Sponsored Listing.
Category
Telephone
Website
Address
Maneed Multi Purpose Development Co-operative Society
Piravom
686664
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 1pm |