Kalampoorkavu Devi Temple
ദേവി കളബൂർ കാവിൽ അമ്മ ശരണം
27/05/2026
കഴിഞ്ഞ ദിവസം
കളബൂർകാവിൽ അമ്മയെ സ്തുതിച്ചു കൊണ്ട് ഈ പേജിൽ പോസ്റ്റ് ചെയ്ത ഭക്തിഗാനത്തിൻ്റെ ആ രചയിതാവിനെ കണ്ടെത്തി.
മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും ഏവർക്കും പ്രിയങ്കരനും ആയ ശ്രീ വിജയൻ വാര്യർ ആണ് അതിൻ്റെ വരികൾ എഴുതിയത്..
Al സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ശ്രീ.രാജശേഖരൻ എന്ന അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത് ആണ് അത് ഡിജിറ്റൽ ക്യാളിറ്റിയിൽ രൂപപ്പെടുത്തിയത്,
അതിൽ ഗായകനും Al തന്നെ..
മുളക്കുളം ലക്ഷ്മണ സ്വാമിയുടെ ഉൾപ്പെടെ നിരവധി ഭക്തി ഗാന കീർത്തനങ്ങൾ എഴുതിട്ടുള്ള
ശ്രീ.വിജയൻ വാര്യർക്ക് ഭക്തി ഗാനരചന രംഗത്ത് പേരും പ്രശസ്തിയും ഇനിയും ഏറെ ഉണ്ടാവാൻ കാവിൽ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
25/05/2026
അമ്മേ ശരണം..... ദേവീ ശരണം......
കളമ്പുക്കാവ് ദേവീക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പുനർനിർമ്മാണ പ്രവർത്തി മുൻ സെക്രട്ടറി ശ്രീ.കെ. ജി. മോഹനന്റെ മേൽനോട്ടത്തിൽ നടന്ന മേൽക്കൂര വാർക്കയുടെ ഉദ്ഘാടനം ക്ഷേത്രം ദേവസ്വംമാനേജർ ശ്രീമതി.മഞ്ജു ഹരിലാൽ സിമന്റ് കുഴച്ചത് തട്ടിൽ ഇട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിക്കുന്നു. ദേവസ്വo എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.എൻ. സി. ശ്രീകുമാർ, ഉപദേശ സമിതി പ്രസിഡന്റ് ശ്രീ പങ്കജാക്ഷന്‍ നായർ, സെക്രട്ടറി നാരായണൻ നായർ, ദേവസ്വം ജീവനക്കാരായ ശ്രീ മോഹനൻ ചെമ്പോല ശ്രീ വിനോദ് കുമാർ എന്നിവരുടെ സാന്നിധ്യവും, ഉണ്ടായിരുന്നു.
25/05/2026
അമ്മേ ശരണം...
Click here to claim your Sponsored Listing.
Telephone
Website
Address
Kalampoor
Piravom
686664