JCI Taliparamba

JCI Taliparamba

Share

JCI Taliparamba Chapter has started in the year 1977. We have an identity with all its legacy and tradition.

23/01/2022

www.jci.cc

21/08/2021
05/06/2021

കേരള ഗവൺമെൻറിൻറെ കീഴിൽ ആയുഷ് വകുപ്പിൻറെ നേതൃത്വത്തിൽ ഉള്ള ഒരു സ്വതന്ത്ര ബോർഡ് ആണ് സംസ്ഥാന ഔഷധ സസ്യ ബോർഡ് . ആരോഗ്യമന്ത്രി ചേർപേഴ്സൺ ആയാണ് ഇതിൻറെ പ്രവർത്തനം നടന്നു വരുന്നത്. സസ്യശാസ്ത്രജ്ഞൻ അതുപോലെ ബയോടെക്നോളജി മേഖലയിലുള്ളവർ, സാമൂഹ്യശാസ്ത്ര മേഖലയിലുള്ളവർ അതുപോലെ ഉദ്യോഗസ്ഥർ, കൃഷി ശാസ്ത്രജ്ഞർ, ആയുർവേദ ഡോക്ടർമാർ അടക്കമുള്ള ഒരു സംഘം ആണ് ഇതിനു നേതൃത്വം കൊടുത്തു വരുന്നത്. കേരളത്തിൻറെ സവിശേഷമായ ഭൂപ്രകൃതിയിൽ ആഹാരത്തിനായും ഔഷധമായും ധാരാളം ഔഷധസസ്യങ്ങളും വ്യക്ഷങ്ങളും വളർത്തിയെടുത്തു കൊണ്ട് അതിൻ്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് അത് ആഭ്യന്തര മാർക്കറ്റിലും വൈദേശിക മാർക്കറ്റിലും എത്തിച്ച് നമ്മുടെ സർക്കാരിൻ്റെ ഒരു സാമ്പത്തിക സ്രോതസ്സായി ഇതിനെ വികസിപ്പിക്കുക
എന്നുള്ളതാണ് ഔഷധസസ്യ ബോർഡിൻറെ പ്രധാന പ്രവർത്തനം. കർഷകരുടെ സംരംഭകത്വം വളർത്തിക്കൊണ്ട് ഈ മേഖലയിലേക്ക് ധാരാളം കർഷക കൂട്ടായ്മകൾ ഔഷധസസ്യ ബോർഡിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരികയാണ്.നമ്മുടെ കർഷകർക്കും അതുപോലെ ഗ്രാമ പ്രദേശത്തുള്ള യുവാക്കളടക്കമുള്ള ആളുകൾക്കും അതുപോലെ തന്നെ കുടുംബശ്രീ തൊഴിലുറപ്പ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർ എല്ലാവർക്കും കൃത്യമായ തൊഴിൽ എന്ന രീതിയിൽ വരുമാനമാർഗ്ഗമായും നമുക്ക് ഈ മേഖലയെ ഉപയോഗപ്പെടുത്താൻ കഴിയും എന്നൊരു കാഴ്ചപ്പാടും ഔഷധ സസ്യ ബോർഡ് മുന്നോട്ടുവയ്ക്കുന്നു
ഔഷധസസ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ അവ വളർത്തിയെടുക്കുക അങ്ങനെ ചെയ്യുമ്പോൾ അതിൻറെ ഗുണത്തിലും, രാസഘടനയിലും, ഔഷധ ഗുണത്തിലും വ്യത്യാസം വരാതിരിക്കുന്നു. ഇത്തരത്തിലുള്ള കൃഷി രീതി അവലംബിക്കുമ്പോൾ ആ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു. ആ പ്രദേശത്തിൻറെ മണ്ണിൻറെ ഘടന അതുപോലെ നീരൊഴുക്കിൻ്റെ സുഖമമായ പ്രവർത്തനം അതുപോലെ പലഅനുകൂലമായ ഘടകങ്ങൾ കൂടി ഈ കൃഷി രീതി അവലംബിക്കുന്ന ഇതിലൂടെ സാധിക്കുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെ ചെയ്യുന്ന ഔഷധ സസ്യ സംരക്ഷണവും കൃഷിയും പരിസ്ഥിതിക്ക് കൂടി അനുകൂലമായ ഒരു പ്രവർത്തനമായിമാറുന്നു എന്നതും അത്തരത്തിലുള്ള ഒരു ഉദ്ദേശലക്ഷ്യം കൂടി ഔഷധ സസ്യബോർഡിൻറെ ഇത്തരം പ്രവർത്തനങ്ങൾക്കുണ്ട് ആ രീതിയിലാണ് ഈ ഔഷധ സസ്യകൃഷിയുടെ പ്രോത്സാഹനവും പ്രചരണവും ഒക്കെ തന്നെ ഔഷധ സസ്യ ബോർഡ് നടത്തി വരുന്നത്. മേഖലയിലെ സാധ്യതകളെപ്പറ്റി ബോർഡ് മെമ്പർ Dr സനിൽ കുമാർ സംസാരിക്കുന്നു

*ഔഷധ സസ്യ പരിപാലനവും സാധ്യതകളും*_ JCI Taliparamba & Kuthuparamba
Saturday, 5 Jun • 7:00 – 8:00 pm
Google Meet joining info
Video call link: https://meet.google.com/vvv-kifw-hpx

Photos from JCI Taliparamba's post 29/05/2021
Want your business to be the top-listed Gym/sports Facility in Taliparamba?
Click here to claim your Sponsored Listing.

Telephone

Website

Address


Jaycee Bhavan
Taliparamba