SKSSF Taliparamba

SKSSF Taliparamba

Share

Samastha Kerala Sunny Student Federation Taliparamba ZONAL Committee

28/02/2022

പദ്ധതി വിജയിപ്പിക്കാൻ
ശാഖ തലങ്ങളിൽ
ഉപയോഗിക്കാൻ
ആർ.പിമാർ

28/02/2022

ഇടപെടലിന്റെ പുതിയ വസന്തം തീർക്കാൻ

10/02/2022

നല്ല നാടിന്, നല്ല നാളേക്ക്...
നമ്മുടെ നാട്ടുമ്പുറങ്ങൾ
നമ്മുടെ മഹല്ലുകൾ
നമ്മുടെ ശാഖകൾ
നൻമയുടെ പൈതൃക വഴിയിൽ
കാലങ്ങളാണിനിയും
സഞ്ചരിക്കണം.
ദീനി നൻമകളുടെയും
സാമൂഹ്യ ബാധ്യതകളുടെയും
ദൗത്യങ്ങൾ നിർവ്വഹിക്കുന്ന
തലമുറകൾ ഉണ്ടായിക്കൊണ്ടിരിക്കണം.
ഇസ്ലാമിന്റെ തനതായ ആദർശവും
അഹ് ലുസുന്നയുടെ ആശയവും
ഇടർച്ചയില്ലാതെ നെഞ്ചേറ്റുന്ന
ധർമ്മ സംഘം പിറവി കൊണ്ടേയിരിക്കണം.
സാമൂഹ്യമായ പുരോഗതിക്ക്
ചിന്തിക്കുകയും ഇടപെടുകയും
ചെയ്യുന്ന കൂട്ടായ്മകളും
രൂപപ്പെട്ട് കൊണ്ടേയിരിക്കണം.
ചിന്തകളും പ്രവർത്തന രീതികളും
മാറിക്കൊണ്ടിരിക്കുന്ന,
തെറ്റിലേക്കും വഴികേടിലേക്കും
ഒരു തലമുറ തെന്നിക്കൊണ്ടിരിക്കുന്ന
പുതിയ സാഹചര്യത്തിൽ
ഒരോ സംഘാടകനും
ഈ കാര്യം വലിയ ചലഞ്ചാണ്.
സ്വയം നന്മയുടെ വക്താവാകാനും
മറ്റുള്ളവരെ അതിന്റെ
വാഹകരാക്കുവാനും
സാധിക്കുകയെന്നത്
ശ്രമകരമായ ദൗത്യമാണ്.
ആ ദൗത്യത്തിന് സഹായകരമായ
നല്ല കൂടിച്ചേരലുകളും
ഒത്ത കർമ്മ പദ്ധതികളും
വ്യത്യസ്ത പരിപാടികളും
തയ്യാറാക്കാനും രൂപപ്പെടുത്താനും
അവ പ്രവർത്തി പദത്തിൽ
നല്ല രീതിയിൽ കൊണ്ട് വരുവാനും
സംഘാടകന് സാധിക്കണം.
കൂട്ടമായ ആലോചനകളും
കുട്ടമായ പ്രവർത്തനങ്ങളും
ഉണ്ടായാൽ ഒരു പരിധിവരെ
നമുക്ക് അതിന് കഴിയും.
നല്ല നാടിനേയും നല്ല നാളേകളേയും
നമുക്ക് സ്വപ്നം കാണാം.
അതിന് വേണ്ടി പരിശ്രമിക്കാം.
ആ ശ്രമങ്ങൾക്ക് കരുത്ത് പകരാൻ
ഒന്നിച്ചിരുന്ന് ആലോചിക്കാം.
ചേർച്ചക്ക് വേണ്ടി ചർച്ച ചെയ്യാം.
നല്ല നാളേക്ക് വേണ്ടി
നമുക്ക് നാളെയിരിക്കാം..
ഇൻ ഷാ അല്ലാഹ്
അല്ലാഹു തുണക്കട്ടെ ആമീൻ

✍️ ശഫീഖ് ദാരിമി വെള്ളിക്കീൽ
(ജ: സെക്രട്ടറി, മേഖല SKSSF)

10/02/2022

പുതിയ നേതൃത്വം.
കാലത്തിന്റെ
ചുവരെഴുത്തുകൾ
വായിച്ചെടുത്ത്
സമൂഹ നന്മക്ക്
കരുത്ത് പകരുന്ന
കർമ്മങ്ങൾ കൊണ്ട്
ധന്യമാക്കാൻ
നാഥൻ തുണക്കട്ടെ ആമീൻ

05/12/2020
Want your place of worship to be the top-listed Place Of Worship in Talipparamba?
Click here to claim your Sponsored Listing.

Telephone

Website

Address


TALIPARAMBA
Talipparamba
670141