Sree Shankaranarayana Temple Ramanthali

Sree Shankaranarayana Temple Ramanthali

Share

+919074306360 രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രം. info #Anil Pothera

26/02/2023

രാമന്തളി ശങ്കരനാരായണ ക്ഷേത്രം നവീകരണ കലശ കൊടിയേറ്റ മഹോത്സവത്തിന് തുടക്കമായി.
കുന്നത്തെരു ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറു കണക്കിന് ഭക്തജനങ്ങൾ അണിനിരന്ന വിളംബര ഘോഷയാത്ര നടന്നു. തുടർന്ന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി, കലശ മഹോത്സവത്തിന് തുടക്കം കുറിച്ചു. ഭജന, ഗാനമേള അരങ്ങേറി. കലശ മഹോത്സവത്തിന്റെ രണ്ടാ ദിവസമായ ഞായറാഴ്ച വൈകുന്നേരം 5.30 ന് ചിറ്റന്നൂർ ജയൻ , ചിറ്റന്നൂർ ആനന്ദ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന ഇരട്ട തായമ്പക. തുടർന്ന് ഉദ്ഘാടന സമ്മേളനം കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖരൻ ഐ എ എസ് ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നന്ദകുമാർ മുഖ്യാതിഥിയായും സുപ്രസിദ്ധ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടർന്ന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള അരങ്ങേറും.

Want your place of worship to be the top-listed Place Of Worship in Talipparamba?
Click here to claim your Sponsored Listing.

Category

Address


Sree Shankaranarayana Temple, Naval Road(Payyannur/Ezhimala Road) Ramanthali, Payyanur, Kannur
Talipparamba
670308