Write To RIGHT
A TYPICAL SPACE FOR THE YOUTH TO EXPRESS THEMSELVES RISE THE DISSENT
AND MAKE A CHANGE
06/01/2023
നിങ്ങൾക്ക് രാഷ്ട്രീയം വേണോ വേണ്ടയോ?
രാഷ്ട്രീയം, ഈ വാക്ക് പരിചയമില്ലാത്തവർ വിരളമാണ്. എന്നാൽ അതിന്റെ പ്രാധാന്യത്തെ പറ്റി അവബോധർ അല്ലാത്തവർ സുലഭവും.
ഒരു ആരോഗ്യപരമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ഏറ്റവും അടിസ്ഥാന മൂലകം ജനങ്ങളുടെ രാഷ്ട്രീയ ബോധ്യം തന്നെയാണ്. ജനാധിപത്യം സാധ്യമാകുന്നത് അതിലൂടെ മാത്രവുമാണ്.
രാഷ്ട്രീയം തങ്ങളുടെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന ഒന്നല്ല എന്നും തങ്ങളുടെ ജീവിതത്തിൽ അതിനു ഒരു സ്വാധീനവുമില്ല എന്നതിനേക്കാൾ വലിയ വിഡ്ഢിത്തം ഉണ്ടാവില്ല.
നിങ്ങൾക്ക് അഭിമാനപൂർവ്വം ഒരു ജോലി ചെയ്ത് ജീവിക്കുന്നതിൽ തുടങ്ങി നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് എത്രമാത്രം ജോലി സാധ്യത ലഭ്യമാണ് എന്ന് തീരുമാനിക്കപ്പെടുന്നതിൽ വരെ ചുറ്റുപാടിന്റെ രാഷ്ട്രീയത്തിന്റെയും, ഭരണത്തിലുള്ള രാഷ്ട്രീയ ആശയത്തിന്റെയും, രാഷ്ട്രീയ നേതൃത്വത്തിലുള്ള പ്രാപ്തിയും അത്യന്താപേക്ഷിതമായ ഒന്ന് തന്നെയാണ്.
നിങ്ങളുടെ ദൈനദിനം ജീവിതത്തിൽ ഉപയോഗിക്കുന്ന അടിസ്ഥാന ആവശ്യ വസ്തുക്കൾക്ക് മേൽ വർദ്ധിച്ചു വരുന്ന നികുതി നിങ്ങളുടെ നിത്യജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയമല്ലേ?
നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിലും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടെ രാഷ്ട്രീയം പ്രതിഫലിക്കുന്നില്ലേ?
നാം ഓരോരുത്തരുടെയും സ്വത്വവും, അഭിമാനപുരസരം അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഒരു മനുഷ്യന്റെ അടിസ്ഥാന രാഷ്ട്രീയ അവകാശമാകുന്നതിലൂടെ നമ്മുടെ നിലനിൽപ്പ് കൂടി രാഷ്ട്രീയത്തിൽ തന്നെയാകുന്നില്ലേ?
കൃത്യമായ വോട്ടവകാശം എന്ന പൗരന്റെ ഉത്തരവാദിത്വം കൂടി നിർവഹിക്കാത്ത അവകാശ ലംഘനങ്ങളോടു സഹിഷ്ണു പുലർത്തുന്ന തലമുറയുടെ വളർച്ച ജനാധിപത്യ രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയാണ്.
നിങ്ങളോട് നിങ്ങളുടെ വീട്ടിൽ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനത്തിലും, സുഹൃത്ത് വലയങ്ങളിലും, മറ്റിടങ്ങളിലും രാഷ്ട്രീയം വിലക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്വത്വത്തെയും അവകാശങ്ങളെയും ബഹുമാനിക്കാൻ കഴിയാത്തതും ഭരണസംവിധാനങ്ങളിലെ വീഴ്ച മറച്ചുവയ്ക്കുവാനും അത് തിരുത്താൻ അധികാര വർഗ്ഗത്തിന്റെ താല്പര്യ കുറവിന്റെയും പ്രതിഫലനമാണ്.
" Democracy will only strengthen when you become intolerant towards the violation of your rights "
11/09/2021
WRITE TO RIGHT
presentation Contest
യുവ വിദ്യാർത്ഥി സുഹൃത്തുക്കൾക്കായ് writetoright ഒരുക്കുന്ന ഓൺലൈൻ പ്രസന്റേഷൻ മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. നിർദിഷ്ട വിഷയത്തിൽ മലയാളത്തിൽ അഞ്ചു മിനുട്ട് ദൈർഗ്യമുള്ള വിഡിയോ ആണ് മത്സരാർത്ഥികൾ അയച്ചു തരേണ്ടത്.
വിഷയം : "മോദിയോട് പറയാൻ ഉള്ളത്"
Registration fee : 100
ആകർഷകമായ സമ്മാനങ്ങൾ 🎁🎊📚
🥇 1st prize: RS 1001, Books, E - CERTIFICATE
🥈 2nd prize: RS 501, E - CERTIFICATE
🥉 3rd prize: RS 301, E - CERTIFICATE
⚠️ രണ്ട് റൗണ്ട് ആയിട്ടാണ് മത്സരം. ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കുന്ന 10 പേരെ writetoright ഇൻസ്റ്റാഗ്രാം പേജ് വഴി പ്രഖ്യാപിക്കും . തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരിൽ നിന്ന് മൂന്ന് പേരെ വിജയികളായി പരിഗണിക്കുകയും ചെയ്യും.
Rules & Regulations
🔰🔰🔰🔰🔰🔰🔰🔰
- writetoright പേജ് follow ചെയ്യുക
- പോസ്റ്റ് നിങ്ങളുടെ സ്റ്റോറിൽ പോസ്റ്റ് ചെയ്ത് writetoright പേജ് മെൻഷൻ ചെയ്യുക
- 18 - 35 പ്രായ പരിതിയിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
- 5 minute കവിയാത്ത അവതാരണമായിരിക്കണം.
- Registration കഴിഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുന്ന registration code നൊപ്പമായിരിക്കണം വീഡിയോ അയച്ചു തരേണ്ടത്.
- വീഡിയോയിലെ ശബ്ദവും അവതരണവുമെല്ലാം വ്യക്തമായിരിക്കണം (clarity).
- വീഡിയോ വാട്സാപ്പ് നമ്പറിലേക്കോ email id യിലേക്കോ അയക്കുക :
WATSAPP NUMBAR ; http://wa.me/+916238638015
email id ; [email protected]
- പങ്കെടുക്കുന്നവർക്കെല്ലാം e-certificate ലഭിക്കുന്നതാണ്
key Dates
🔰🔰🔰🔰🔰🔰🔰
10 - 09 -2021 TO 20 - 09 - 2021 - Registration
25 - 09- 2021 - Submit your work
30 - 09-2021 - Out first-round winners
05 - 10 - 2021 - Out final result
For registration CLICK LINK IN BIO :
പങ്കെടുക്കുക, കൂട്ടുകാരിലേക്ക് share ചെയ്യുക
എന്താണ് പൊതുബോധം? | സാദിഖ് എൻ മുഹമ്മദ് സംസാരിക്കുന്നു..
പൊതുബോധം ഉണ്ടാകുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? പലർക്കും എന്താണ് പൊതുബോധമെന്ന് അറിയാത്ത സാഹചര്യത്തിൽ എങ്ങനെ പൊതുബോധത്തിന്റെ ഭീകരമായ മുഖത്തെ പരിചയപ്പെടുത്തും.
നമ്മൾ അറിയാതെ നമ്മളാൽ ഉണ്ടാക്കിയെടുക്കപ്പെടുന്ന പൊളിറ്റിക്കൽ വെപ്പണിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്...
Right talk #പൊതുബോധം വിമർശിക്കപ്പെടുന്നു
05/07/2021
Cinema - പുരുഷന്റെ അഭിമാനവും സ്ത്രീയുടെ മാനവും പിന്നെ മൊബൈൽ ഫോണും
03/07/2021
ചരിത്രത്തിൽ വിശ്വസിക്കുന്നവരേ...
പ്രതീക്ഷ കൈവിടരുത്.
Click here to claim your Sponsored Listing.
Category
Contact the business
Address
Thiruvananthapuram