ANAS..Attingal

ANAS..Attingal

Share

സത്യം പറഞ്ഞ് കൊണ്ടേ ഇരിക്കും നാവ് അരിയും വരെക്കും.

25/12/2025

HAAL വെറുമൊരു സിനിമയല്ല മറിച്ച് കൃത്യമായ അവകാശവാദവും ഉറച്ച പ്രതിഷേധവുമാണ്. ഒപ്പം സംഘ്പരിവാർ ഒരു സമുദായത്തിന് നേരെ നിരന്തരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അസത്യങ്ങൾക്ക് മേൽ പ്രഹരമേല്പിക്കുന്ന സത്യവിവരണവും.

മനുഷ്യർക്ക് മാത്രമല്ല കഥകൾക്കുമുണ്ട് കൃത്യമായ രാഷ്ട്രീയം, സമൂഹം ചോദ്യങ്ങൾ ചോദിക്കേണ്ട സമയത്ത് സിനിമകൾ മാത്രം എന്തിനു മിണ്ടാതിരിക്കണം.?
നാം മിണ്ടാതിരിക്കാൻ പഠിച്ച എല്ലാ സ്ഥലങ്ങളിലും അവസരങ്ങളിലും സത്യം അതിനായി ഒരു സ്വരം തേടിക്കൊണ്ടിരിക്കുകയാണ്.
നമ്മൾ കാണാനില്ലെന്ന് നടിച്ച യാഥാർത്ഥ്യങ്ങൾ
സ്ക്രീനിൽ വെളിച്ചമുണ്ടായാൽ തന്നെ ചോരപടരുന്ന മുറിവുകളായി തെളിയും.

തീർച്ച ഈ സിനിമ സംഘപരിവാറിനെയും ക്രിസങ്കികളെയും അസ്വസ്ഥമാക്കുന്നത് അതിന്റെ രാഷ്ട്രീയമോ വിഷയമോ കൊണ്ടല്ല
നമ്മൾ പതിവാക്കി മറച്ചുവച്ച സത്യങ്ങളുടെ ഭാരമാണ്.
അതുകൊണ്ടാണ് HAAL ഒരു സിനിമയായി തീരാതെ ഒരു നിലപാടായി ഒരു ചോദ്യംയായി
ഒടുവിൽ നമ്മെ തന്നെ നോക്കി നിൽക്കുന്ന ഒരു കണ്ണാടിയായി മാറുന്നത്.

ഈ സംവിധായകനും അണിയറ സംഘവും അത്ര നേരായും ഭയമില്ലാതെയും ഈ വിഷയം അവതരിപ്പിച്ചത് തന്നെ ഇന്നത്തെ കാലത്ത് ഒരു അസാധാരണ ധൈര്യം തന്നെയാണ്.

Congrats Team Haal 🤍

Want your business to be the top-listed Photography Service in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


Attingal
Thiruvananthapuram
695033