Sygnature

Sygnature

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sygnature, Business consultant, Thiruvananthapuram.

02/10/2022

ആദ്യമേ പറയട്ടെ...
ഞങ്ങൾ ഒരു ഡിജിറ്റൽ സേവന കേന്ദ്രം നടത്തുന്നവരോ അതിനെ എതിർക്കുന്നവരോ അല്ല.. എന്നാൽ ആ സേവന രംഗത്ത് ഉള്ള പ്രതിസന്ധികൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്...

ഓൺലൈനിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും ഏതെങ്കിലും ജനസേവ കേന്ദ്രത്തിന്റെ ഫ്രാഞ്ചയിസി ഓഫർ വന്നാൽ അതിനു കീഴെ അതിനെ എതിർത്തുകൊണ്ട് ധാരാളം ആളുകൾ വന്നു കമന്റിടുന്നു..

അതിൽ പലരും ഇത്തരം ഫ്രാഞ്ചയിസി എടുത്തു നഷ്ടം വന്നവർ ആണ്..

എന്നിട്ടും ധാരാളം ജനസേവന ആശയങ്ങൾ വീണ്ടും വീണ്ടും പല പേരുകളിൽ ഉയർന്നു വരുന്നുമുണ്ട്...

സത്യത്തിൽ ഇനി ഇത്തരം ഒരു സേവന കേന്ദ്രത്തിനു ഇവിടെ സ്കോപ്പ് ഉണ്ടോ?
തുടങ്ങിയാൽ വിജയിക്കുമോ?

ആദ്യം ചിന്തിക്കേണ്ടത് ഇത്തരം ഒരു സ്ഥാപനത്തെ സർക്കാർ പിന്തുണക്കുന്നുണ്ടോ?
മനസ്സിലാക്കാൻ സാധിച്ചത് ഇല്ല എന്നാണ്..
നിലവിൽ അക്ഷയ കേന്ദ്രം ഉള്ള സ്ഥലത്തിന്റെ 2km ദൂര പരിധിയിൽ മറ്റൊരു കേന്ദ്രം അനുവദിക്കില്ല.
എന്ന് വച്ചാൽ ലൈസൻസ് കിട്ടില്ല..

രണ്ടാമത്തെ കാര്യം സൈബർ സുരക്ഷയും ആയി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കണം എന്നൊരു ചിന്താഗതി സർക്കാർ തലത്തിൽ ഉണ്ട്‌.. അതിനു അക്ഷയ ഓണെഴ്സിന്റെ സമ്മർദ്ധവും ഉണ്ട്‌..

മൂന്നാമത്തെ കാര്യം നമ്മുടെ ഡിജിറ്റൽ യുഗത്തിന്റെ ആരംഭത്തിൽ ആയിരുന്നു ഇത്തരം സേവനങ്ങൾക്ക് ഉള്ള സ്കോപ്..
ഇന്ന് സ്വന്തം മൊബൈലിൽ /കമ്പ്യുട്ടറിൽ ആർക്കും സ്വയം ചെയ്യാവുന്ന കാര്യം ആയി മാറി എന്നത് കൊണ്ട് ഈ സേവനങ്ങളുടെ പ്രസക്തി ഇല്ലാതായി എന്നതാണ്..

അപ്പോൾ ചോദിക്കും അപ്പോൾ അക്ഷയയിൽ ഇത്രയും തിരക്ക് നിങ്ങൾ കാണുന്നില്ലേ എന്ന്...

അത് സർക്കാർ സേവനങ്ങൾക്ക് ഉള്ള തിരക്കാണ് എന്ന് മനസ്സിലാക്കണം.. സർക്കാരിൽ നിന്ന് കിട്ടേണ്ട പല കാര്യങ്ങൾക്കും അക്ഷയയിൽ ആണ് അപേക്ഷ കൊടുക്കേണ്ടത് എന്നത് അവിടെ തിരക്കുണ്ടാവുക സ്വാഭാവികം...

ഇത്തരം കാര്യങ്ങളിൽ സ്വയം മനസ്സിലാക്കാനും ചിന്തിക്കാനും നിങ്ങൾക്ക് കഴിയണം.
എന്നിട്ട് വേണം തീരുമാനം എടുക്കാൻ..

ഇവിടെ ചില ഏജൻസികൾ ഇൻഷുറൻസ്, ഫാസ്റ്റ്ടാഗ്, തുടങ്ങി നിരവധി സേവനങ്ങൾ ഓഫർ ചെയ്യുന്നുണ്ട്.
അവിടെ അത്തരം സേവനങ്ങൾ ഒരു സാധാരണക്കാരന് നേടാൻ ഒരാളുടെ സഹായം വേണോ?
നാളെ വേണ്ടി വരുമോ എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു ഈ സേവനങ്ങളുടെ ഫ്രാഞ്ചയിസി മോഹം.

അതുകൊണ്ട് നിങ്ങൾ തീരുമാനം എടുക്കുന്നതിനു മുൻപ് പ്രായോഗികമായി ചിന്തിക്കുക..
ഇൻവെസ്റ്റ്‌ ചെയ്യുന്ന തുകയുടെ ആനുപാതിക വരുമാനം നേടാൻ ഉള്ള ചാൻസ് ഉണ്ടോ എന്ന്..

എന്തായാലും നിരവധി ആളുകൾ ഇത്തരം കേന്ദ്രങ്ങൾ ആരംഭിച്ചു നഷ്ടത്തിൽ നിൽക്കുന്നു എന്ന് മനസ്സിലാകുന്നു.
അത്തരം ഏജൻസികളെ എങ്ങിനെ മികച്ച ബിസിനസ് കേന്ദ്രമാക്കി മാറ്റാം എന്ന് ആലോചിക്കുന്നവർ ഉണ്ടെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.
മികച്ച ബിസിനസ് അവസരവും വരുമാനവും ഞങ്ങൾ ഒരുക്കി തരാം...
അതല്ലാതെ നല്ലൊരു ഓഫീസ് ഉള്ളവർക്കും കോൺടാക്ട് ചെയ്യാം.

30/09/2022

ഞങ്ങളുടെ പോസ്റ്റുകൾ വായിച്ചും കേട്ടറിഞ്ഞും SYGNATURE നെ പറ്റി കൂടുതൽ അറിയാൻ വിളിക്കുന്ന പലർക്കും അറിയേണ്ട നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു.

അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച പ്രാധാന്യമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഇവിടെ...
ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു...

*1-എന്താണ് SYGNATURE...?*

SYGNATURE എന്നത് ഒരു ബിസിനസ് ഡിസൈനർ ഗ്രൂപ്പ് ആണ്..
സാമ്പത്തികം മുതൽ മനഃശാസ്ത്രം വരെ കൈകാര്യം ചെയ്യുന്ന വിദഗ്ദരുടെ ഒരു കൂട്ടായ്മ..

👉ഒരു ബിസിനസ് താല്പര്യം ഉള്ള വ്യക്തിക്ക് അനുയോജ്യമായ ആശയം കണ്ടെത്തിക്കൊടുക്കുക..

👉ബിസിനസ് ആശയം സ്വന്തമായുള്ള വ്യക്തിക്ക് അത് വിപണിക്ക് അനുയോജ്യമായി ഡിസൈൻ ചെയ്തു കൊടുക്കുക..

👉നിലവിലുള്ള ബിസിനസ് ലാഭകരമാക്കാൻ ഉള്ള ആശയങ്ങൾ കണ്ടെത്തി വിപണിക്ക് അനുയോജ്യമായി മാറ്റുക..

👉ബിസിനസ് ആശയത്തെ പൂർണത ഉള്ള പ്രൊജക്റ്റ്‌ ആക്കി മാറ്റി ഏറ്റവും മികച്ച പ്രൊജക്റ്റ്‌ റിപ്പോർട്ട് തയാറാക്കുക..

👉ഒരു സംരംഭത്തിനു ആവശ്യമായ രെജിസ്റ്ററേഷൻ, ലൈസൻസ്, കരാറുകൾ, തുടങ്ങിയ ലീഗൽ സേവനങ്ങൾ തയാറാക്കുക...

👉 പ്രൊജക്റ്റ്‌ റിപ്പോർട്ടിനു അനുസരിച്ചു ബിസിനസ്സിന്റെ അടിത്തറ ഉണ്ടാക്കുക എന്നതാണ്.
എന്നുവെച്ചാൽ സംരംഭത്തിനു ആവശ്യമായ ഫാക്ടറി/ഷോപ്പ് , മിഷ്യനറീസ്,വിദഗ്ദരായ ജോലിക്കാർ എന്നിവയൊക്കെ ഒരുക്കുക....

👉 ഉത്പന്നങ്ങൾ ഡിസൈൻ ചെയ്തു പാക്കിങ് അടക്കമുള്ള കാര്യങ്ങൾ തയാറാക്കുക....

👉ബ്രാൻഡിംഗ് പ്രവർത്തനങ്ങൾ, അഡ്വർടൈസിങ്, മാർക്കറ്റിംഗ് എന്നീ സേവനങ്ങൾ

👉 ഡിസ്ട്രിബുട്ടേഴ്‌സ്, സ്റ്റോക്കിസ്റ്റ് എന്നിവരെ അപ്പോയ്ന്റ്മെന്റ് ചെയ്തു നൽകുക..

👉ഉത്പന്നത്തിന് അനുസരിച്ചു കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ റീടെലേഴ്‌സിനെ നൽകുക..

👉 സ്ഥാപനത്തിനു ആവശ്യമായ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ, മാർക്കറ്റിംഗ് ആപ്പ്, ബില്ലിംഗ് ആപ്പ്, സ്റ്റോക്ക് മാനേജ്‌മെന്റ് സംവിധാനം, തുടങ്ങി എല്ലാവിധ സാങ്കേതിക സഹായങ്ങളും ഒരുക്കുക...

👉 കേരളത്തിൽ ഏതാണ്ട് 50 ലക്ഷം കുടുംബങ്ങളിൽ ബ്രാൻഡ് എത്തുന്ന വിധത്തിൽ മാർക്കറ്റിംഗ് ഒരുക്കി നൽകുക...

👉ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ചിലവുകൾക്ക് ഒരു സംരംഭകൻ ചിലവഴിക്കുന്ന തുകയുടെ 10 മുതൽ 100 ഇരട്ടി വരെ വില്പന ഗ്യാരന്റി നൽകിയാണ് SYGNATURE കരാർ നൽകുന്നത്.
അതായത് 10 ലക്ഷം ബ്രാൻഡിംഗിന് വേണ്ടി ചിലവഴിക്കുന്ന സംരംഭകന് 1 കോടിയുടെ വില്പന മിനിമം ഗ്യാരന്റി ലഭിക്കും..

👉ഇനി സാധാരണ സംരംഭകന് ഈ ചിലവുകൾ താങ്ങാൻ പറ്റുമോ...?
എന്താണ് ഈ സേവനങ്ങൾക്ക് ഉള്ള ചിലവുകൾ..

കേവലം ഒരു ലക്ഷം മുതൽ ഒരു സംരംഭകന് വില്പന ഉറപ്പ് നൽകുന്ന ബ്രാൻഡിംഗ് പാക്കേജുകൾ ലഭ്യമാണ്..
ഒരു ഉത്പന്നം ആവശ്യപ്പെടുന്ന ബ്രാൻഡിംഗ് ആണ് അതിനു നൽകേണ്ടത്..
അതുകൊണ്ട് തന്നെ ഒരു ലക്ഷം മുതൽ കോടികൾ ചിലവ് വരുന്ന പാക്കേജുകൾ ഉണ്ട്‌..
എന്നാൽ ചെറുകിട സംരംഭങ്ങൾക്ക് മികച്ച സപ്പോർട്ട് നൽകുന്ന മികച്ച സേവനങ്ങൾ ഞങ്ങൾ ഉറപ്പ് നൽകുന്നു..

ഇങ്ങനെ പല വഴികളിൽ പല ആശയങ്ങളിൽ കൂടി സംരംഭകന് മികച്ച വിപണി ഒരുക്കാനും അതുവഴി മികച്ച വില്പന ഉറപ്പ് വരുത്താനും SYGNATURE സഹായിക്കും..

ഒരു സംരംഭം ആരംഭിക്കാനും

അത് മികച്ച രീതിയിൽ വിപണിയിൽ അവതരിപ്പിക്കാനും

അതിനു മികച്ച വില്പന ഉറപ്പ് വരുത്താനും ഉള്ള

എല്ലാ സേവനങ്ങളും ഏതു സംരംഭകനും താങ്ങാവുന്ന ചിലവിൽ SYGNATURE നൽകുന്നു.

നിങ്ങളുടെ സംരംഭത്തിനു ഞങ്ങളുടെ സേവനം ആവശ്യമെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക....

28/09/2022

കേരളത്തിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
പ്രാധാന ചെറുകിട സംരംഭം അച്ചാർ ഉണ്ടാക്കലും സോപ്പ് ഉണ്ടാക്കലും ചിപ്സ് ഉണ്ടാക്കലും ആണെന്ന് ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്നറിയില്ല..

നൂറുകണക്കിന് ചെറുകിട സംരംഭകരുമായി സംസാരിക്കുമ്പോൾ പലരും അച്ചാർ ഉണ്ടാക്കുന്നവർ ആണ്..
കുറച്ചു പേര് ചിപ്സ് ഉണ്ടാക്കുന്നു..
മറ്റ് ചിലർ സോപ് ഉണ്ടാക്കുന്നു..

ചില ഏജൻസികളും ഉദ്യോഗസ്ഥന്മാരും യാതൊരു ചിന്തയും ഇല്ലാതെ പരിശീലനം എന്ന പേരിൽ നടത്തുന്ന ചില കോപ്രായങ്ങൾ ആണ് ഇതിനു കാരണം എന്നാണ് മനസ്സിലാകുന്നത്..

ജാമ്പവാൻ കാലത്തെ ആശയങ്ങൾ ഇന്നും നിലനിർത്തി പാവങ്ങളെ കടക്കെണിയിൽ എത്തിക്കുന്ന ഇത്തരം നാടകങ്ങൾ നിർത്തേണ്ട സമയം അതിക്രമിച്ചില്ലേ?

സർക്കാർ സംവിധാനത്തിൽ കോടിക്കണക്കിനു രൂപ ചിലവഴിച്ചിട്ടും സർക്കാർ സഹായത്തോടെ സംരഭം ആരംഭിക്കുന്ന ചെറുകിടക്കാർക്ക് വിപണി ഒരുക്കി കൊടുക്കാൻ സർക്കാർ സംവിധാനത്തിനു കഴിയേണ്ടത് അല്ലെ?

12000 ഓളം റേഷൻ കടകളും നൂറു കണക്കിന് സൂപ്പർമാർക്കറ്റുകളും ഉള്ള സർക്കാർ സംവിധാനം എന്തുകൊണ്ട് സർക്കാർ സഹായം കൊണ്ട് ലോൺ എടുത്തു സംരംഭം ആരംഭിക്കുന്ന ചെറുകിട ഉത്പാദകരുടെ ഉത്പന്നങ്ങൾക്ക് വിപണി നൽകാൻ ശ്രമിക്കുന്നില്ല?

നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല..
സാക്ഷരത സംവിധാനത്തിനു വിജയമൊരുക്കാൻ കൈ മെയ് മറന്നു സമൂഹത്തിലേക്ക് ഇറങ്ങിയ സാക്ഷരത പ്രവർത്തകരിൽ ഭൂരിഭാഗവും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ ആയിരുന്നു.
വീട്ടിനു ചുറ്റുമുള്ള എത്രയോ പേർക്ക് അക്ഷരങ്ങൾ പകർന്നു കൊടുത്ത അത്തരം ആളുകളുടെ പ്രവർത്തനത്തിന്റെ വിജയം ആണ് ഇന്നീ കാണുന്ന മികച്ച സാക്ഷരത നിലവാരം..

അതുപോലെ കേരളത്തിൽ സർക്കാർ കോളേജുകളിൽ പഠിച്ചിറങ്ങുന്ന MBA ക്കാരെ ഉപയോഗിച്ചാൽ എത്രയോ മികച്ച ആശയങ്ങൾ വഴി മികച്ച വിപണി ഒരുക്കാൻ സാധിക്കില്ലേ...?

ചെറുകിട സംരംഭകർക്ക് മികച്ച ബ്രാൻഡിംഗ് നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ലേ?

മികച്ച ഗുണനിലവാരം ഉണ്ടാക്കി നൽകാൻ ഉള്ള സൗകര്യങ്ങളും ഒരുക്കാൻ സാധിക്കും..

തദ്ദേശ വകുപ്പിന്റെ ലൈസൻസോടെ മാത്രം പ്രവർത്തിക്കുന്ന കേരളത്തിലെ വിപണിയിൽ ചെറുകിട ഉത്പന്നങ്ങൾക്ക് മികച്ച ഡിസ്പ്ലേ സ്‌പേസ് റിസേർവ് ചെയ്യാനും സർക്കാർ വിചാരിച്ചാൽ സാധിക്കില്ലേ?

പക്ഷെ മായം കലർത്തുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിൽ ഉള്ള കാണാ ചരടുകൾ എന്താണെന്നു ഓരോ സംരംഭകരും ചിന്തിക്കേണ്ടതാണ്..

ഒരു ചെറുകിട സംരംഭത്തിനു ഉപകരണങ്ങൾക്ക് ഉള്ള ലോൺ നൽകി എന്നത് കൊണ്ട് മാത്രം ഒരു സംരംഭകന് വിജയിക്കാൻ സാധിക്കുമോ?
ഉത്പാദനത്തെ കുറിച്ചുള്ള ആധുനിക അറിവുകളും വിപണിയേ മനസ്സിലാക്കി ഉത്പന്നം ഡിസൈൻ ചെയ്യാനുള്ള കഴിവും ഉത്പന്നത്തെ ലാഭകരമായി വിൽക്കാനുള്ള ശേഷിയും ഇല്ലെങ്കിൽ എങ്ങിനെ ആണ് ഒരു സംരംഭകൻ വിജയിക്കുക?
സത്യത്തിൽ അതുറപ്പ് വരുത്താൻ അല്ലെ വ്യവസായ വകുപ്പും അനുബന്ധ സംവിധാനങ്ങളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്?

ഇത് അറിയാഞ്ഞിട്ടാണോ ഇത്തരം സംവിധാനങ്ങൾ ഒരുക്കാത്തത്?
അല്ലെന്നു നമുക്കും അറിയാം..

എന്തായാലും ആധുനിക വിപണിയിൽ മികച്ച സാങ്കേതിക വിദ്യയും മാർക്കറ്റിംഗ് ആശയങ്ങളും ഉപയോഗിച്ച് ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കാൻ സാധാരണ സംരംഭകർ ഇനിയും എത്രയോ കത്തിരിക്കണം ...

സത്യത്തിൽ ചെറുകിട സംരംഭകരെ പരാജയപ്പെടുത്തുന്നത് പണത്തിന്റെ അഭാവം അല്ല.. അറിവില്ലായ്മ ആണ്..

സ്വന്തം വിപണിയുടെ പൊട്ടൻഷ്യൽ പോലും അറിയാത്ത ആ അജ്ഞത മാറുമ്പോൾ മാത്രം ആണ് കാണാ ചരടുകൾ പലതും കാണാൻ സാധിക്കുക..

ചെറുകിട സംരംഭകർക്ക് മികച്ച വിപണി ഒരുക്കാനും വില്പന ഉറപ്പ് വരുത്താനും SYGNATURE നിങ്ങളെ സഹായിക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പിൽ ബന്ധപ്പെടുക..
9633203199
8589999059
www.sygnature.in

26/09/2022

ഒരനുഭവ കഥ...
കഥ എന്റെ ബാല്യകാല സുഹൃത്ത് റെഹീസിന്റേത് ആണ്..
റെഹീസിന്റെയും എന്റെയും കുടുംബവും മികച്ച സൗഹൃദത്തിൽ ആയിരുന്നു..

മത്സ്യവില്പന ആയിരുന്നു റെഹീസിന്റെ ഉപ്പാക്ക്..
ചെറുപ്പത്തിലേ മക്കളും അതെ ബിസിനസ്സിൽ സഹായിച്ചു തുടങ്ങി..
വലുതായപ്പോൾ അവർ ബിസിനസ് ഏറ്റെടുത്തു...
അന്ന് കിലോ കണക്കിൽ ആയിരുന്നില്ല മീൻ വില്പന.. കയ്യളവ് ആയിരുന്നു..
പിന്നീട് എപ്പോഴോ മീന്തട്ടിൽ ഒരു ഭാഗം ത്രാസ് കയ്യേറി..

എന്തായാലും ഒന്നര പതിറ്റാണ്ടിനു മുൻപ് ഒരു ഗൾഫ് അവസരം വന്നപ്പോൾ റഹീസ് കച്ചവടം അനിയന്മാരെ ഏല്പിച്ചു വിമാനം കയറി...

പിന്നീട് പല പ്രാവശ്യം നാട്ടിലെത്തിയത് ഒരു പരിഷ്കാരിയുടെ ലുക്കിലും ലോകത്തെ ഒരുപാട് അറിവുകളുടെ ശേഖരവും ആയിട്ടാണ്..

എന്തായാലും ഞങ്ങളുടെ സൗഹൃദത്തിന് ഓരോ വർഷവും പുതുമകൾ ഏറെ സമ്മാനിക്കുണ്ടായിരുന്നു അവൻ...

ഒരു വർഷം മുൻപ് നാട്ടിലെത്തി എന്നെ കാണാൻ വന്നപ്പോൾ ഇനി തിരിച്ചു പോകുന്നില്ല എന്ന് പറഞ്ഞു..
ഇവിടെ എന്തെങ്കിലും ഒന്ന് തുടങ്ങണം എന്ന് പറഞ്ഞു...

പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരുന്നു....
പിന്നീട് നാട്ടിൽ ഒരു കടമുറി എടുത്തു..
പഴയ മീൻതട്ടു മാറി ഫിഷ് ഹബ്ബ് ആക്കി മാറ്റി..
ഏതു സമയത്തും ഏതു മീനും കിട്ടുന്ന ഒരു കട..

ഞാൻ അതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ വലിയ കാര്യങ്ങൾ ആയിരുന്നു പറഞ്ഞത്..
കേരളത്തിൽ നൂറോളം പ്രവാസികൾ അത്തരത്തിൽ ഹബ്ബുകൾ ആരംഭിക്കുന്നു.
ഒരു പ്രമുഖ ബിസിനസ് ട്രെയിനർ ആണത്രേ മേൽനോട്ടം..

ഇടയ്ക്കിടെ മോട്ടിവേഷൻ ക്‌ളാസുകൾ..
കൃത്യമായ ലക്ഷ്യം..
പ്രൊഫഷണൽ ആയ മാനേജ്‌മെന്റ് സിസ്റ്റം എല്ലാം ഉണ്ട്‌..

3വർഷം കൊണ്ട് ഒരു വർഷത്തെ വരുമാനം 10 കോടി രൂപ ആക്കുക എന്നതാണ് ലക്ഷ്യം..

കടയിൽ വന്ന ഒരാളും മടങ്ങരുത്..
എല്ലാ മീനും സ്റ്റോക്ക് വേണം..
ബാക്കിയായാൽ ഫ്രീസറിൽ സൂക്ഷിക്കുക..
എന്നിട്ടും പോയില്ലെങ്കിൽ മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി മാറ്റുക..
ഒരു മീൻ പോലും നഷ്ടം വരാതെ സൂക്ഷിക്കുക..

സത്യത്തിൽ ഞാൻ പകച്ചു പോയത് അവൻ എനിക്ക് തന്ന മീൻ അച്ചാർ കൂട്ടി നോക്കിയപ്പോൾ ആയിരുന്നു..

ട്രൈനറുടെ മോട്ടിവേഷനിൽ പ്രായോഗിക കാര്യങ്ങൾ മറന്നുപോയ അവൻ വലിയ അപകടത്തിൽ ആണ് പോകുന്നതെന്ന് മനസ്സിലായി..
പെട്ടെന്ന് തിരുത്താനും ആകില്ല.. ലക്ഷ്യം 10 കോടി ആണ്..

ഇവിടെ ഒരാളെ ആകർഷിക്കാനുള്ളതെല്ലാം അതിന്റെ എല്ലാ ഭംഗിയിലും അവതരിപ്പിച്ചു അവർക്ക് സ്വപ്‌നങ്ങൾ നൽകുമ്പോൾ പ്രയോഗികത, പറയുന്നവരും കേൾക്കുന്നവരും മറന്നു പോയി..

ബിസിനസ് ട്രെയിനിങ്ങും പ്ലാനും മോട്ടിവേഷനും ഒക്കെ 100% നല്ലത് തന്നെ..
പക്ഷെ പ്രയോഗികമായി കാൽ നിലത്ത് ഉറപ്പിച്ചു ആ ഉത്പന്നങ്ങൾ വിറ്റു പോയില്ലെങ്കിൽ എന്താണ് കാര്യം?

മത്സ്യത്തിന്റെ ലൈഫ്..
അത് സൂക്ഷിക്കാനുള്ള ചിലവ്..
അത് മറ്റൊരു ഉത്പന്നം ആക്കി മാറുമ്പോൾ ഉള്ള അധിക ചിലവ്..
അത് ഉണ്ടാക്കാനുള്ള അറിവ്, നൈപുണ്യം
അത് വിൽക്കാനുള്ള സാധ്യത ഒക്കെ പഠിക്കണ്ടേ?

പ്ലാൻ ഒക്കെ 100% അംഗീകരിക്കുന്നു..
പക്ഷെ അച്ചാർ ഉണ്ടാക്കാൻ അറിവില്ലാത്തവൻ അതുണ്ടാക്കാൻ നിർബന്ധിക്കപ്പെടുന്നു.
അതാണ് പ്രശ്നം..

എന്തായാലും റെഹീസിന്റെ 10 കോടി സ്വപ്നം തല്ക്കാലം ഫ്രീസറിൽ വച്ചു..

കടയുടെ ഏരിയയിൽ ഡിമാൻഡ് ഉള്ള മത്സ്യം മാത്രം സ്റ്റോക്ക് എടുത്തു തുടങ്ങി...

ബാക്കിയുള്ളത് അതാതു ദിവസം ഹോട്ടലുകൾക്ക് എത്തിച്ചു സ്റ്റോക്ക് അന്നന്നു തന്നെ കാലി ആക്കിതുടങ്ങി..

ഫ്രീസർ ഉപയോഗിക്കാത്തത് കൊണ്ട് കറന്റ് ബില്ലും കുറഞ്ഞു..
ഫ്രഷ് മീൻ കിട്ടിയപ്പോൾ കച്ചവടവും അധികം ആയി..

എന്തായാലും ചിലത് പ്രായോഗിക ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുക്കേണ്ട കാര്യം ആണ്..
മത്സ്യം ഫ്രീസറിൽ സൂക്ഷിക്കണോ
അതോ മിനിമം സ്റ്റോക്ക് എടുത്തു അന്നന്നു ക്ലിയർ ചെയ്യണോ എന്നൊക്കെ..
വിൽക്കുന്നവർക്ക് മാത്രം അല്ല വാങ്ങുന്നവർക്കും ചോയ്സ് ഉണ്ട്‌ എന്ന് മറന്നു പോകരുത്...

Want your business to be the top-listed Business in Thiruvananthapuram?
Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695033