GD Books

GD Books

Share

Online Book Store

02/04/2026

വേദശബ്ദരത്നാകരം
(ബൈബിൾ നിഘണ്ടു)
************************
ഡോ.ഡി.ബാബുപോൾ ഐഎഎസ്
വില : 1200 രൂ ( തപാൽ ചാർജ് സൗജന്യം)

വലിയ മാഗസിൻ സൈസ്/ഹാർഡ് കവർ പേജ്

വിശ്വഭാഷകളിലെല്ലാം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുള്ള ക്രൈസ്‌തവരുടെ ആധ്യാത്മിക ഗ്രന്ഥമായ 'ബൈബിൾ' യേശുവിൻ്റെ വചനങ്ങളും ശിഷ്യന്മാരുടെ വ്യാഖ്യാനങ്ങളും നിരവധി നൂറ്റാണ്ടുകളിലൂടെയുള്ള പണ്‌ഡിതന്മാരുടെ അപഗ്രഥനങ്ങളും ഉൾക്കൊള്ളുന്ന ബൃഹദ് ഗ്രന്ഥമാണ്. ആചാരങ്ങൾക്കതീതമായി മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന യേശുവിൻ്റെ തിരു വചനങ്ങളും പണ്‌ഡിതവ്യാഖ്യാനങ്ങളുമടങ്ങുന്ന ഈ ബൃഹദ്ഗ്രന്ഥം സാരാംശം ചോർന്നുപോ കാതെ മനസ്സിലാക്കണമെങ്കിൽ ഒരു നിഘണ്ടു വളരെ അത്യാവശ്യമാണ്. ഈ സാഹചര്യത്തി ലാണ് 'വേദശബ്ദരത്നാകരം - ബൈബിൾ നിഘണ്ടു' എന്ന ഗ്രന്ഥത്തിന്റെ പ്രസക്തിയേറുന്നത്.

ക്രൈസ്തവർക്കും അക്രൈസ്‌തവർക്കും ഒരുപോലെ പ്രയോജനകരമാണീ ഗ്രന്ഥം. ക്രൈസ്‌തവഗ്രന്ഥങ്ങളിൽ സാധാരണയായി കാണുന്ന ശൈലിയിൽ നിന്ന് വിഭിന്നമായി നൂതനമായ മൗലികശൈലിയാണീ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ളത്. വിവാദങ്ങൾക്ക് സാധ്യത ഉള്ളിടങ്ങളിൽ പക്ഷം പിടിക്കാതെ വിഷയത്തിന്റെ നാനാവശങ്ങൾ പ്രതിപാദിച്ച് വായനക്കാരൻ്റെ ചിന്തയ്ക്കും തീരുമാനത്തിനും വിടുന്ന സമീപനമാണ് ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്. കേരള ക്രൈസ്‌തവസമൂഹത്തെക്കുറിച്ച് ഇന്നിതുവരെ ഒരു ഗ്രന്ഥത്തിലും വിവരിച്ചിട്ടി ല്ലാത്ത കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ മറ്റൊരു സവിശേഷത.

മൂവായിരത്തിൽപ്പരം ശീർഷകങ്ങൾക്കു പുറമേ റിലീജിയസ് പ്ലൂറലിസം: മതബഹുലസമൂഹത്തിലെ ക്രൈസ്തവ സാക്ഷ്യം, ബൈബിളിൻ്റെ സ്വാധീനത മലയാള സാഹിത്യത്തിൽ, ബൈബിൾ സ്വാധീനം ശൈലികളിൽ, യേശുവിൻ്റെ അത്ഭുതപ്രവൃത്തികൾ, യേശുവിൻ്റെ ഉപമകൾ തുടങ്ങിയ അനുബന്ധങ്ങളും ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു.

വാഗ്‌മിയും സാംസ്‌കാരികനായകനും മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ ഡി. ബാബു പോളാണ് ഈ ഗ്രന്ഥത്തിൻ്റെ കർത്താവ്. രണ്ട് ദശാബ്ദക്കാലത്തെ അദ്ദേഹത്തിൻ്റെ അനുസ്യൂത യത്നത്തിൻ്റെ ഫലമാണീഗ്രന്ഥം. അധ്യാപകനും പുരോഹിതനുമായ കോറൂസോ ദസറോറോ ചീരോത്തോട്ടം പൗലോസ് കോറെപ്പിസ്കോപ്പയുടെ പുത്രനെന്ന നിലയിൽ ബാല്യകാലം മുതൽ ആത്മീയകാര്യങ്ങളിൽ ലഭിച്ച ശിക്ഷണവും അറിയപ്പെടുന്ന മതപ്രഭാഷകനെന്ന നിലയി ലുള്ള അനുഭവസമ്പത്തും അക്കാദമികവിജ്ഞാനവും ഗ്രന്ഥരചനയ്ക്ക് സഹായകമായിട്ടുണ്ട്. ഉള്ളൂർ പ്രഗത്ഭനായ ഭരണാധികാരി ആയിരുന്നെങ്കിലും മഹാകവിയും മലയാളസാഹിത്യ ചരിത്രത്തിൻ്റെ രചയിതാവുമായാണ് ഇന്ന് അറിയപ്പെടുന്നത്. ഇതുപോലെ സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീ ബാബു പോൾ വരുംകാലങ്ങ ളിൽ ആദരിക്കപ്പെടുക 'വേദശബ്ദരത്നാകരം' (ബൈബിൾ നിഘണ്ടു) എന്ന ബൃഹദ് ഗ്രന്ഥത്തിൻ്റെ കർത്താ വെന്ന നിലയിലായിരിക്കും. ജസ്വീറ്റ് പണ്ഡ‌ിതനായ ജോൺ മക്കെൻസിക്കുശേഷം മലയാളത്തിന്റെ മക്കെൻസിയായ ഡി. ബാബു പോളാണ് ആദ്യമായി ഒറ്റയ്ക്ക് ബൈബിൾ നിഘണ്ടു രചിക്കുന്നത് എന്ന സവിശേഷതയും ഈ ഗ്രന്ഥത്തിനുണ്ട്

വാഗ്മിയും സാംസ്ക്‌കാരിക നായകനുമായിരുന്ന ഡി. ബാബു പോൾ രണ്ട് ദശാബ്ദക്കാലത്തെ തന്റെ അനുസ്യൂത പ്രയത്നത്തിലൂടെ ക്രൈസ്‌തവർക്കും അക്രൈസ്‌തവർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ തയാറാക്കിയ ഗ്രന്ഥമാണ് വേദശബ്ദ‌രത്നാകരം - ബൈബിൾ നിഘണ്ടു. 1997-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് മാന്യവായനക്കാരിൽ നിന്ന് വളരെ വിലപ്പെട്ട സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോൾ ഇറങ്ങുന്നത് ആറാം പതിപ്പാണ്, ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആത്മീയ നിഘണ്ടു എന്ന വിശേഷണവും വേദശബ്ദരത്നകരത്തിന് സ്വന്തം

എൻ.വി. വിജ്ഞാനസാഹിത്യ പുരസ്കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്, 2001 അന്താരാഷ്ട്ര ദ്രാവിഡഭാഷ ശാസ്ത്രസമിതിയുടെ ഗുണ്ടർട്ട് അവാർഡ്, ക്രൈസ്തവ സാംസ്കാരിക വേദി ഗുണ്ടർട്ട് അവാർഡ്, സംസ്കാര ദീപം അവാർഡ്, കെ.സി.ബി.സി. സംസ്കൃതി പുരസ്കാരം, അലക്സാണ്ടർ മാർത്തോമ്മാ അവാർഡ്, മാർത്തോമ്മാ മാത്യൂസ് പ്രഥമൻ അവാർഡ്, കേരള കൾച്ചറൽ അക്കാദമി അവാർഡ് എറണാകുളം വൈ.എം. സി.എ. ബഹുമതി, ഫെയ്ത്ത്‌ അവാർഡ് (ഡൽഹി) ഡോക്ടർ ഓഫ് തിയോളജി (ഓണോ റീസ് കോസ്) എന്നീ പുരസ്കാരങ്ങൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

ഡോ.സുകുമാർ അഴീക്കോടിന്റെ അഭിപ്രായം താഴെ ചേർക്കുന്നു 👇

"ഡോ. ഡി. ബാബുപോളിൻ്റെ 'വേദശബ്ദരത്നാകര'ത്തിൽ സൂക്ഷ്മഗവേഷണവും പാണ്ഡിത്യവും സമഗ്രതയും ഒത്തുചേർന്നിരിക്കുന്നു. ആകെപ്പാടെ പറഞ്ഞാൽ ഈ ഗ്രന്ഥം രത്നാകരം എന്ന പേരിനെ യോഗംകൊണ്ടും രൂഢികൊണ്ടും അന്വർത്ഥമാക്കിയിരിക്കുന്നു. വിഷയം എത്ര ചെറുതായാലും സൂക്ഷ്മപഠനം നടത്താതെ ഗ്രന്ഥകാരൻ ഒന്നിനെക്കുറിച്ചും എഴുതിയിട്ടില്ല. ഈ വ്രതനിഷ്ഠ ഗ്രന്ഥത്തിൻ്റെ സാമാന്യ സ്വഭാവമാണെന്ന് പറയാൻ സന്തോഷമുണ്ട്.

രചനയ്ക്കായി ഒമ്പതുവർഷം വേണ്ടിവന്ന ഈ മഹാഗ്രന്ഥം വായനക്കാർക്ക് ജീവിത കാലം മുഴുവൻ ഉപകരിക്കുമെന്ന വിചാരം, ഗ്രന്ഥകർത്താവ് ഇതിനുവേണ്ടി നേരിട്ട എല്ലാ ക്ലേശത്തെയും അതിജീവിക്കുമെന്ന് ഞാൻ കരുതുന്നു.

വേദ ശബ്ദരത്നാകരത്തിന്റെ അനുബന്ധമായി ചേർത്തിരിക്കുന്ന വിഷയങ്ങൾ

🛑അനുബന്ധം

1. വേദപുസ്ത‌കകൃതികൾ

2. റിലിജിയസ് പ്ലൂറലിസം: മതബഹുലസമൂഹത്തിലെ ക്രൈസ്‌തവസാക്ഷ്യം

3. മറിയം

(i) പ്രോട്ടസ്റ്റന്റ്റ് ക്രൈസ്തവർക്ക്

(ii) സേവേറിയോസിന്റെ മാനീസ

(iii) മത്തായിശ്ലീഹായുടെ നമസ്‌കാര ക്രമം

4. ബൈബിളിൻ്റെ സ്വാധീനത മലയാളസാഹിത്യത്തിൽ -ഡോ. ഡി. ബഞ്ചമിൻ

5. ന്യൂനപക്ഷങ്ങളും മുഖ്യധാരയും ഒരു സംയോജിത മുഖ്യധാരാസംസ്ക‌ാരത്തിലേക്ക്- വൽസൻ താംപു

6. ന്യൂനപക്ഷങ്ങൾ: അവരുടെ പങ്കും ദൗത്യവും -വൽസൻ താംപു

7. നാം ആരാധിക്കുന്ന ക്രിസ്‌തു -ശ്രീ രംഗനാഥാനന്ദ സ്വാമികൾ

8. ഈശോമിശിഹ - സ്വാമി വിവേകാനന്ദൻ

9.ശാപോർ, പ്രോദ - ഡോ. ഫാ. ടി. ഐ. വറുഗീസ്

10. ബൈബിൾ സ്വാധീനം ശൈലികളിൽ

11. തിരഞ്ഞെടുക്കപ്പെട്ടവനെതിരെ ഒരു പരിഹാസകഥ- റവ. ഡോ. പോൾ തേലക്കാട്

12. ബൈബിളും ലോകചരിത്രവും

13. സഭാസംഗീതം

14. യേശുവിൻ്റെ അത്ഭുതപ്രവൃത്തികൾ

15. യേശുവിൻ്റെ ഉപമകൾ

16. കേരളത്തിൽ കേൾക്കുന്ന സുറിയാനി, ഗ്രീക്ക്, പോർച്ചുഗീസ് പദങ്ങൾ

17. വിശുദ്ധ അത്താനാസ്യോസ് -റവ. ഫാ. തോമസ് ചെറിയാൻ പൂതികോട്ട്

18. എന്ത്, എവിടെ ബൈബിളിൽ

19.ഇംഗ്ലീഷ് - മലയാളം ഗ്ലോസറി

20. മലയാളം - ഇംഗ്ലീഷ് ഗ്ലോസറി

21. ആധാരഗ്രന്ഥങ്ങൾ

22. ഭൂപടങ്ങൾ - വിശ്വനാഥൻ ആശാരി ഭൂപടങ്ങൾ - ഇ.സി. ജോസഫ്

വിലാസം Whatsapp അയച്ചാൽ തപാൽമാർഗം അയച്ചു തരുന്നതാണ്

Whatsapp : 095261 11100

Google pay : 9539595959

Cash on delivery സൗകര്യം ലഭ്യമാണ്.
COD ചാർജ് ബാധകം.

14/03/2026

ക്രിസ്തുമതം കേരളത്തിൽ
*****************************
ഡോ. ബി. ശോഭനൻ ,അഡ്വ. പി. ദേവദാസ്,ഡോ. എസ്. റെയ്മൺ

വില : 210 രൂ (തപാൽ ചാർജ് ഉൾപ്പടെ)

കേരളത്തിൽ ക്രിസ്തുമതത്തിന്റെ ചരിത്രം,മതപ്രചരണം, വികാസം, സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ,കേരളത്തിലെ സഭകളിലെ അവാന്തരവിഭാഗങ്ങൾ, വിദ്യാഭ്യാസ പരിഷ്കരണം എന്നിവയെക്കുറിച്ചാണ് ക്രിസ്തുമതം കേരളത്തിൽ എന്ന ഗ്രന്ഥം.

ഉള്ളടക്കം
**********
1 കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം
2 വിശുദ്ധ തോമസ് കേരളത്തിൽ
3 സീറോ-മലബാർ സഭ
4 ക്നാനായ സിറിയൻ സഭ
5 പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ
6 ലത്തീൻ കത്തോലിക്കാ സഭ
7 മലങ്കര മാർത്തോമാ സിറിയൻ സഭ
8 സീറോ മലങ്കര കത്തോലിക്കാ സഭ
9 പ്രൊട്ടസ്റ്റന്റ് സഭകൾ
10 ലൂഥറൻ സഭ
11 ബെയ്‌സൽ മിഷൻ
12 സാൽവേഷൻ ആർമി (രക്ഷാസൈന്യം)
13 സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭ
14 പെന്തക്കോസ്‌ത് സഭകൾ

വിലാസം താഴെകൊടുത്തിട്ടുള്ള നമ്പരിൽ Whatsapp അയച്ചാൽ തപാൽമാർഗം അയച്ചു തരുന്നതാണ് .*Cash on delivery/VPP സൗകര്യം ലഭ്യമാണ്.

Whatsapp : 095261 11100

Google pay : 9539595959

*COD ചാർജ് ബാധകം.

Want your business to be the top-listed Shop in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address


GD Books
Thiruvananthapuram