R tree Foundation
R tree foundation is a registered charitable trust (Non-profitable organization, Reg. No. 133/2021) located in Thiruvananthapuram district, Kerala, India.
30/05/2026
അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ അങ്കണവാടിപ്പടി കടന്നെത്തിയ നമ്മുടെ കൊച്ചു കൂട്ടുകാർക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി ആർ ട്രീ ഫൗണ്ടേഷൻ്റെ സ്നേഹസമ്മാനങ്ങൾ ബഹുമാനപ്പെട്ട MLA ശ്രീ. സുധീർഷ പാലോട് നൽകി കുട്ടികളുടെ സന്തോഷത്തിൽ പങ്കുചേർന്നു.
കുരുന്നുകളുടെ പുഞ്ചിരിയും പുതിയ തുടക്കവും😊..
01/05/2026
നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരട്ടെ ഈ മെയ് ദിനം..
ഏവർക്കും മേയ് ദിനാശംസകൾ
28/04/2026
ആര്യനാട് 'മഴവില്ല്' ക്യാമ്പ്
കുരുന്നുകൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചപ്പോൾ. അവരുടെ വിദ്യാഭ്യാസ യാത്രയിൽ ചെറിയൊരു പിന്തുണ നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. .
25/04/2026
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'മഴവില്ല് 2026' അവധിക്കാല ക്യാമ്പ് കുട്ടികൾക്ക് അറിവും ആഘോഷവും നിറഞ്ഞ അവിസ്മരണീയമായ അനുഭവമായി മാറി. ഐ.സി.ഡി.എസ് ആര്യനാട് അഡീഷണൽ സി.ഡി.പി.ഒ ലേഖ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ഡെയ്‌ൽ വ്യൂ ഡയറക്ടർ ദിപിൻ ദാസ്, ആർ ട്രീ ഫൗണ്ടേഷൻ ചെയർമാൻ ഡോ. രാകേഷ് ചന്ദ്രൻ, ആർ ട്രീ ഫൗണ്ടേഷൻ ഡയറക്ടർ രുദ്ര കൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി രസകരമായ ഗെയിമുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
..
Click here to claim your Sponsored Listing.
Website
Address
Kaimanam
Thiruvananthapuram
695018