KPPA

KPPA

Share

Kerala Private Pharmacists Association (KPPA)
Reg.No:03-21/88

Photos from KPPA's post 23/06/2026

സ്വകാര്യ ആശുപത്രി ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ₹37,000 ആക്കണം; കരട് വിജ്ഞാപനത്തിലും ആക്ഷേപം രേഖപ്പെടുത്തി കെപിപിഎ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ അടിസ്ഥാന മിനിമം വേതനം ₹37,000 ആയും, വിദ്യാഭ്യാസ യോഗ്യതയും സേവനപരിചയവും അടിസ്ഥാനമാക്കി ₹40,000 മുതൽ ₹42,000 വരെയും നിശ്ചയിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) വീണ്ടും ആവശ്യപ്പെട്ടു. 2024-ൽ സംസ്ഥാനത്തുടനീളം നടന്ന മിനിമം വേതന തെളിവെടുപ്പ് യോഗങ്ങളിൽ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്ന സംഘടന, ഇപ്പോൾ തൊഴിലും നൈപുണ്യവും (ഇ) വകുപ്പ് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിനെതിരെയും വിശദമായ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

LBRD-E1/13/2025-LBRD, തീയതി 06 മാർച്ച് 2026 എന്ന സൂചന പ്രകാരം സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ ഫാർമസിസ്റ്റുകളുടെ അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.

ഇതുസംബന്ധിച്ച് സ്പെഷ്യൽ സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്നിവർക്ക് നൽകിയ വിശദമായ നിവേദനത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുകയും ഫാർമസിസ്റ്റുകളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ ഉത്തരവാദിത്വം, രോഗിസുരക്ഷയിൽ അവർ വഹിക്കുന്ന നിർണായക പങ്ക് എന്നിവ പരിഗണിച്ച് അടിസ്ഥാന ശമ്പളം പുനർനിശ്ചയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2024-ൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന മിനിമം വേതന ഉപദേശക സമിതി സിറ്റിംഗുകളിൽ കെപിപിഎ സമർപ്പിച്ച നിർദ്ദേശങ്ങളും തെളിവുകളും അഭിപ്രായങ്ങളും ഈ നിവേദനത്തോടൊപ്പം വീണ്ടും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

2024 ജനുവരി 16-ന് കണ്ണൂർ റസ്റ്റ് ഹൗസിൽ നടന്ന തെളിവെടുപ്പ് യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി. അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ് തോമസ് ജോസഫ്, കാസർകോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ് കൃഷ്ണവർമ്മ രാജ, എന്നിവരും പങ്കെടുത്തു.

തുടർന്ന് 2024 ജനുവരി 17 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ. സിനീഷ്, വൈസ് പ്രസിഡന്റ് കെ.എം. സുനിൽകുമാർ എന്നിവർ പങ്കെടുത്ത് ഫാർമസിസ്റ്റുകളുടെ കുറഞ്ഞ അടിസ്ഥാന വേതനം ₹37,000 ആയും ഉയർന്ന വേതനം ₹42,000 ആയും നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു.

2024 ജനുവരി 30-ന് മലപ്പുറം ആസൂത്രണ ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ലീന, ജില്ലാ സെക്രട്ടറി നുഫൈൽ, ജില്ലാ പ്രസിഡന്റ് മുനീർ മമ്പാട്, മഹേഷ് പള്ളിയാൽതൊടി എന്നിവർ പങ്കെടുത്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ അടിസ്ഥാന വേതനം ₹37,000 മുതൽ ₹42,000 വരെ നിശ്ചയിക്കണമെന്ന് തെളിവുകൾ സഹിതം ആവശ്യപ്പെട്ടു.

2024 മാർച്ച് 5-ന് തിരുവനന്തപുരം പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അവസാനഘട്ട തെളിവെടുപ്പ് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എ. ജാസ്മിമോൾ, തിരുവനന്തപുരം ജില്ലാ ട്രഷറർ റോയ് മാത്യു എന്നിവർ ഫാർമസിസ്റ്റുകളുടെ വേതന വർധന സംബന്ധിച്ച നിർദ്ദേശങ്ങൾ ഉപദേശക സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.

ഈ യോഗങ്ങളിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ ശ്രീലാൽ നടത്തിയ പരാമർശവും ശ്രദ്ധേയമായിരുന്നു. ഫാർമസിസ്റ്റുകളുടെ അടിസ്ഥാന ശമ്പളം ₹37,000 മുതൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ ₹42,000 വരെ ഉയർത്തണമെന്ന് വ്യക്തമായ നിർദേശങ്ങളും തെളിവുകളും സമർപ്പിച്ച ഏക സംഘടന കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) ആണെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തിലെ അവിഭാജ്യ ഘടകമാണെന്നും, അവരുടെ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ ഉത്തരവാദിത്വം, രോഗിസുരക്ഷയിൽ വഹിക്കുന്ന നിർണായക പങ്ക് എന്നിവ പരിഗണിച്ച് നിലവിലെ കരട് വിജ്ഞാപനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി നീതിയുക്തമായ വേതന ഘടന സർക്കാർ പ്രഖ്യാപിക്കണമെന്നും കെപിപിഎ ആവശ്യപ്പെട്ടു.

2024-ലെ സംസ്ഥാനവ്യാപക തെളിവെടുപ്പ് യോഗങ്ങളിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾക്കും, 2026-ലെ കരട് വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച വിശദമായ ആക്ഷേപങ്ങൾക്കും പരിഗണന നൽകി സ്വകാര്യ ആശുപത്രി ഫാർമസിസ്റ്റുകൾക്ക് യഥാർത്ഥ തൊഴിൽമൂല്യത്തിനൊത്ത മിനിമം വേതനം സർക്കാർ ഉറപ്പാക്കുമെന്ന് സംഘടന പ്രതീക്ഷിക്കുന്നുണ്ട്.

കെപിപിഎ
23.06.2026

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Telephone

Website

Address


Thiruvananthapuram