Sree Rama Dasa Mission

Sree Rama Dasa Mission

Share

Official page of Sree Rama Dasa Mission. www.srdm.in SRDM has ashrams and units across Kerala, Tamil Nadu, Karnataka, Maharashtra and U.P.

Photos from Sree Rama Dasa Mission's post 02/04/2026

ഹനുമജ്ജയന്തി (2026 ഏപ്രില്‍ 2 വ്യാഴാഴ്ച): ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാ്ദങ്ങളുടെ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പുഷ്പാഭിഷേകവും ആരാധനയും.

Photos from Sree Rama Dasa Mission's post 03/03/2026

ആറ്റുകാൽ പൊങ്കാല: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതി ക്ഷേത്രസന്നിധിയിൽ🙏

17/02/2026

'പുണ്യഭൂമി ടിവി' ശ്രീരാമദാസ ആശ്രമത്തിന്റേതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട്
ആരും വഞ്ചിതരാകരുത്: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'പുണ്യഭൂമി' എന്ന പേര് ദുരുപയോഗം ചെയ്തുകൊണ്ട്, 'പുണ്യഭൂമി ടിവി' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍/ഫെയ്‌സ്ബുക്ക് പേജ് പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുരേഷ് ഇടവണ്ണ എന്ന വ്യക്തി നടത്തിവരുന്ന ഈ ചാനലിന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമവുമായോ, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളുമായോ യാതൊരുവിധ ബന്ധവുമില്ലെന്ന് ആദ്യമേ അറിയിക്കട്ടെ.

ശ്രീരാമദാസ ആശ്രമത്തിന്റെ ഔദ്യോഗിക ചാനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്തരെ ഈ ചാനലിലേക്ക് ആകര്‍ഷിക്കുകയും, കേരളത്തിലുടനീളം പഞ്ചായത്ത് തലങ്ങളില്‍ വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിക്കുകയും ചെയ്യുന്നതായി അറിയാന്‍ കഴിഞ്ഞു. ഇതിലൂടെ സാമ്പത്തിക പിരിവുകള്‍ അടക്കം നടത്തുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. ആശ്രമത്തിന്റെ സല്‍പ്പേരിനെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ഭക്തജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വിഭാവനം ചെയ്ത പുണ്യഭൂമിയുടെ ലോഗോ അനുകരിച്ച് മാറ്റം വരുത്തി നടത്തുന്ന കുത്സിത ശ്രമങ്ങള്‍ മനസിലാക്കി പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ട വ്യക്തിക്ക് പലതവണ താക്കീത് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ അത് അവഗണിച്ചു മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, ശ്രീരാമദാസ ആശ്രമം നിയമപരമായ നടപടികളിലേക്ക് കടക്കുകയാണ്. ഇതിനോടകം തന്നെ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ആയതിനാല്‍ എല്ലാ സജ്ജനങ്ങളും അറിയുന്നതിനായി പറയട്ടെ- ഈ 'പുണ്യഭൂമി ടിവി' എന്ന ചാനലുമായി സഹകരിക്കുകയോ, അതിന്റെ പേരില്‍ നടത്തുന്ന ഗ്രൂപ്പുകളിലോ പണപ്പിരിവുകളിലോ പങ്കുചേരുകയോ ചെയ്യരുത്. ഈ ചാനലുമായി സഹകരിക്കുന്നതു മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ടനഷ്ടങ്ങള്‍ക്കും ശ്രീരാമദാസ ആശ്രമം ഉത്തരവാദിയായിരിക്കില്ല. ആശ്രമത്തിന്റെ ഔദ്യോഗിക വാര്‍ത്തകള്‍ കൃത്യമായ സ്രോതസ്സുകളില്‍(www.punnyabhumi.com, https://www.facebook.com/punnyabhumi/) നിന്ന് മാത്രം മനസ്സിലാക്കുവാന്‍ ശ്രദ്ധിക്കുക. സത്യം മനസ്സിലാക്കി വഞ്ചിക്കപ്പെടാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഗുരുചരണങ്ങളില്‍ പ്രണാമങ്ങളോടെ

ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി
അധ്യക്ഷന്‍
ശ്രീരാമദാസ മിഷന്

Want your place of worship to be the top-listed Place Of Worship in Thiruvananthapuram?
Click here to claim your Sponsored Listing.

Telephone

Website

Address


Chenkottukonam
Thiruvananthapuram
695581