iOS & Android
Apple iphone ipad ipod Blackberry service center:iphone official unlock in thrissur kerala.ph:9895324616
25/10/2022
22/06/2019
നിങ്ങൾ നിങ്ങളുടെ apple device sale ചെയ്യാൻ ആഗ്രഹിക്കുന്നു ? നിങ്ങളുടെ apple id തന്നെ നിങ്ങളുടെ ഭാര്യയോ മക്കളോ ഉപയോഗിക്കുന്നുണ്ടോ ?
എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
ഇന്ന് ഒരു സുഹൃത്ത് രാവിലെ തന്നെ വിളിച്ചു പറഞ്ഞത് ചില ഫോൺ നമ്പർ ഒന്നും കാണാനില്ല ക്യാമെറയിൽ എടുത്തിരുന്ന ചില ഫോട്ടോ ഇപ്പോൾ ഇതിലില്ല ,ഇന്നലെ ഇതൊക്കെ ഉണ്ടായിരുന്നു ..,ഉപയോഗിക്കുന്ന ഫോൺ രണ്ടു ദിവസമേ ആയുള്ളൂ വാങ്ങിയിട്ട് ,പഴയ ഫോണും കൈയിലുണ്ട് അതിലും നോക്കിയപ്പോൾ ഇതൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് .വൈറസ് കയറി ആകെ പ്രശ്നമാക്കിയെന്നാണ് അദ്ദേഹം പറയുന്നത് .(തൽക്കാലം വൈറസ് പ്രശ്നമൊന്നും പേടിക്കേണ്ടതില്ല .വളരെ സെക്യൂർഡ് ആയ OS ആണ് iOS ).
ഇനി ഈ സുഹൃത്തിന്റെ ഫോൺ data എങ്ങനെ നഷ്ട്ടപെട്ടു എന്ന് നോക്കാം . ആരും ആദ്യം ഇതൊന്നും സമ്മതിക്കില്ല പിന്നെ ഓർത്തു നോക്കുമ്പോളാണ് ഈ അബദ്ധങ്ങൾ മനസ്സിലാവുക ,അറിഞ്ഞു കൊണ്ട് ആരും ഇതൊന്നും ചെയ്യില്ലല്ലോ .ചില ചെറിയ കാര്യങ്ങൾ മനസ്സിലാക്കിയാൽ ആപ്പിൾ ഉപയോഗം വളരെ വളരെ ലളിതമാണ്
.apple id - നിങ്ങളുടെ സ്വന്തം email id ഉപയോഗിച്ച് തന്നെ അക്കൗണ്ട് creat ചെയ്യുക ,ആവശ്യപ്പെടുന്ന എല്ലാ ഇൻഫൊർമേഷൻസ് വളരെ കൃത്യമായി ടൈപ്പ് ചെയ്യുക ,recovery questions answer ചെയ്‌താൽ ആവശ്യമെങ്കിൽ ഒരു സ്ക്രീൻ ഷോട്ട് എടുത്തു ഒന്നോ രണ്ടോ സ്ഥലങ്ങളിൽ സൂക്ഷിച്ചു വക്കുക ,birth date കൃത്യമാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം . അത്യാവശ്യമെങ്കിൽ മാത്രം bank details കൊടുക്കുക .ഒട്ടും നിർബന്ധമില്ല .അതുപോലെ , നിങ്ങൾ ഒരാളുടെ പേരും നമ്പറും സേവ് ചെയ്യുമ്പോൾ ഡീഫോൾട് ആയി അത് സേവ് ആവുന്നത് icloud ഇൽ ആണ് ,നിങ്ങളുടെ icloud id വേറൊരു ഫോണിൽ ,ഉദാഹരണത്തിന് ഭാര്യയുടെ അല്ലെങ്കിൽ മക്കളുടെ ഫോണിൽ ഉപയോഗിക്കുന്നു എന്നിരിക്കട്ടെ ,ആ ഫോണിൽ അവർ എന്ത് ചെയ്യുകയാണെങ്കിലും അത് നിങ്ങളുടെ ഫോണിനും ബാധകമാണ് ,ഉദാഹരണത്തിന് ,ഭാര്യ ഒരു പുതിയ നമ്പർ അതിൽ സേവ് ചെയ്യുമ്പോൾ അതു icloud വഴി നിങ്ങളുടെ ഫോണിലും സേവ് ആവുന്നു ,ഭാര്യ ഫോണിൽ ഉള്ള കുറച്ചു നമ്പറുകൾ തനിക്കാവശ്യമില്ലല്ലോ എന്ന് കരുതി delete ചെയ്‌താൽ അത് നിങ്ങളുടെ ഫോണിനും ബാധകം .അതുകൊണ്ടാണ് അല്പം മുൻപ് ഉപയോഗിച്ചതായിരുന്നു ഇപ്പോൾ കാണുന്നില്ല എന്ന് പറയുന്നത് .
ഇനി ഫോണിലുള്ള മുഴുവൻ ഡാറ്റയും delete ചെയ്തു നിങ്ങൾ ഫോൺ കൊടുക്കാൻ തീരുമാനിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ആപ്പിൾ id sign out ചെയ്തു ,settings ഇൽ പോയി erase all content and data (Settings and tap General > Reset > Erase All Content and Settings.) എന്ന option ഉപയോഗിക്കണം .അല്ലാതെ ഏതെങ്കിലും രീതിയിൽ പ്രത്യേകമായി ഡിലീറ്റ് ചെയ്താൽ data നിങ്ങളുടെ മറ്റു ഫോണുകളിൽ നിന്നും (phone with same Apple id )നഷ്ടപ്പെടാൻ സാധ്യത ഉണ്ട് .
27/04/2019
നിങ്ങളുടെ ഐഫോൺ X ഡിസ്പ്ലേ യുടെ ടച്ച് പ്രവർത്തനം തെറ്റായാണോ നടക്കുന്നത് ,ചില ഭാഗങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല ? ടച്ച് സ്വയം പ്രവർത്തിക്കുന്നുണ്ടോ ? നമ്മൾ തൊടാതെ തന്നെ ?എങ്കിൽ നിങ്ങൾക്കായി ആപ്പിൾ ഡിസ്പ്ലേ മാറ്റി പുതിയത് തരുന്നതാണ് ,തികച്ചും സൗജന്യമായി തന്നെ ,എത്രയും വേഗം അടുത്തുള്ള ആപ്പിൾ സർവീസ് സെന്റർ ചെല്ലുക വിവരം പറയുക ,ഏതെങ്കിലും കാരണവശാൽ നിങ്ങൾ ഇതേ പ്രശ്നം മൂലം ഡിസ്പ്ലേ മാറ്റുകയും അവർ പണം ഈടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ആപ്പിൾ അത് നിങ്ങള്ക്ക് തിരികെ നൽകാമെന്ന് വാഗ്‌ദാനം ചെയ്തിട്ടുണ്ട്
iPhone X Display Module Replacement Program for Touch Issues - Apple Support iPhone X Display Module Replacement Program for Touch Issues
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
EAST FORT
Thrissur
680005
Opening Hours
| Monday | 10am - 9am |
| Tuesday | 10am - 9am |
| Wednesday | 10am - 9am |
| Thursday | 10am - 9am |
| Friday | 10am - 9am |
| Saturday | 10am - 9am |