K.Radhakrishnan
Member of Parliament,
CPI(M) Central Committee Member.
13/06/2026
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ വിവിധ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കുമെന്ന്
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
സ്റ്റേഷനിൽ എസ്‌കലേറ്ററോ ലിഫ്റ്റോ സ്ഥാപിക്കുന്നതിനുള്ള നിർദ്ദിഷ്ട യാത്രക്കാരുടെ എണ്ണം നിലവിലില്ലെങ്കിലും, മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും യാത്രാസൗകര്യം മുൻനിർത്തി വടക്കാഞ്ചേരിയിൽ എസ്‌കലേറ്ററോ ലിഫ്റ്റോ അനുവദിക്കുന്നതിനായി റെയിൽവേയുടെ ഭാഗത്തുനിന്ന് പുതിയൊരു പ്രൊപ്പോസൽ മുൻകൈയെടുത്ത് ആരംഭിക്കുമെന്നും സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ ശല്യം തടയുന്നതിനായി വീഡിയോ സർവൈലൻസ് സിസ്റ്റം പദ്ധതിയിൽ വടക്കാഞ്ചേരിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.
സ്റ്റേഷനിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ പൊതുജനങ്ങൾക്ക് സുഗമമായി ഉപയോഗിക്കുന്നതിനായി ഫെസിലിറ്റേറ്റർമാരെ നിയമിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
11/06/2026
"കാൽപന്ത് മാമാങ്കത്തിന് പന്തുരുളുന്നു... ലോകം വീണ്ടും ഫുട്ബോളിന്റെ ഉത്സവത്തിലേക്ക്..
നിരവധി ഇതിഹാസങ്ങളുടെ അവസാന അദ്ധ്യായത്തിനും പുതിയ നായകരുടെ തുടക്കത്തിനും സാക്ഷിയാവാൻ ഫുട്ബോൾ ലോകം!"
FIFA WORLD CUP 2026
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഫാസിസ്റ്റ് ഭീഷണിക്കെതിരെ ജനാധിപത്യ-മതേതര ശക്തികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നണി രൂപീകരിക്കപ്പെട്ടത്. എന്നാൽ ഈ സഖ്യത്തിലെ മുഖ്യ കക്ഷിയായ കോൺഗ്രസ് പാർട്ടിയും അതിന്റെ മുൻനിര നേതാവ് രാഹുൽ ഗാന്ധിയും സ്വീകരിക്കുന്ന ചില നിലപാടുകൾ മുന്നണിയുടെ ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുന്നതാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Vadakkevalappil House, Thonnorkkara PO, Chelakkara
Thrissur
680586