PCB

PCB

Share

���

27/04/2023

പരപ്പനങ്ങാടി പ്രീമിയർ ലീഗിലെ ഭാഗമായ വർഷം ഒരു ജയം പോലുമില്ലാതെ തലകുനിച്ച് മടങ്ങിയ ടീം.... പിന്നീടുള്ള രണ്ട് സീസണുകളിലും ഒരാൾക്ക് മുന്നിലും തല താഴ്ത്താതെ കിരീടവുമായി സൂര്യതേജസോടെ ഉദിച്ചുയർന്ന ടീം ഇതൊക്കെയാണ് ഒറ്റവാക്കിൽ സിറ്റി ക്രിക്കറ്റേഴ്‌സ്.
അവർ പുതിയ ഭാവത്തിലും രൂപത്തിലും റൈസിംഗ് സൺ എന്ന കൊല കൊമ്പൻ സപ്പോർട്ടേഴ്സിന്റെ അകമ്പടിയോടെ റൈസിംഗ് സൺ സിറ്റി ക്രിക്കറ്റേഴ്‌സ് എന്ന പേരിൽ പരപ്പനങ്ങാടി പ്രീമിയർ ലീഗിന്റെ അങ്കത്തട്ടിലേക്ക് വീണ്ടും എത്തുന്നു ഒരൊറ്റ ലക്ഷ്യത്തോടെ , പ്രീമിയർ ലീഗിലെ ഹാട്രിക്ക് കിരീടം എന്ന ആരെയും കൊതിപ്പിക്കുന്ന സ്വപ്നത്തെയാണ് ഇത്തവണ സിറ്റി ഉന്നം വയ്ക്കുന്നത് ...... ഈത്തവണ ടീമിൽ അടക്കം ഗംഭീര അഴിച്ചുപണിയുമായാണ് സിറ്റി ഞെട്ടിക്കുന്നത് ..... അരുൺ ബാബു എന്ന പരപ്പനങ്ങാടിയിലെ മിന്നുന്ന യുവതാരത്തിലാണ് സകല പ്രതീക്ഷയും .... മലപ്പുറം ജില്ലയ്ക്കകത്ത് അരുൺ നേടിയെടുത്ത താരത്തിളക്കം തന്നെയാണ് ഇത്തവണ സിറ്റിയുടെ കൈമുതൽ ... ബാറ്റിങ്ങിലും ബൗളിങ്ങിലും മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അരുൺ പ്രീമിയർ ലീഗിലും അതുതന്നെ തുടരുമെന്ന് സിറ്റിയുടെ മാനേജ്മെൻറ് ഉറച്ചു വിശ്വസിക്കുന്നു .... അരുണിന് ഉറച്ച പിന്തുണയേകാൻ കഴിയുന്ന ഒരു മികച്ച ടീമിനെ ലേലത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് സിറ്റിയുടെ നേട്ടം..... പ്രനൂപും , ഫാസിലും , സിറാജും അനുഭവസമ്പത്ത് ഏറെയാണ് ഈ മൂന്നുപേർക്കും, ആ അനുഭവസമ്പത്ത് വിജയം കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷ... പ്രനൂപ് ഫോം ആയാൽ പിടിച്ചു കെട്ടുക എളുപ്പമാവില്ല ..... കൂടെ ബൗളിങ്ങിലെ വ്യത്യസ്തത കൊണ്ട് ബാറ്റർമാരെ വട്ടം കറക്കുന്ന ജോമോനും, സിദ്ദീഖും , കൂടെ ക്ലാസിക്കൽ ബാറ്റർ ഹർഷാദും , ആഷിക്കും നിതിനും എല്ലാം ചേരുമ്പോൾ സൂക്ഷിച്ചു തന്നെ വേണം സിറ്റിയെ നേരിടാൻ ..... മിന്നുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ആയി നിഹാദ് എന്ന താരത്തിന്റെ സാന്നിധ്യം മാത്രം മതി ഏതൊരു മത്സരവും സിറ്റിക്ക് അനുകൂലമാക്കാൻ... തന്റെ കീപ്പിംഗ് മികവുകൊണ്ടുo പക്വതയാർന്ന ബാറ്റിംഗ് പ്രകടനം കൊണ്ടും ടീമിനെ മുന്നോട്ടു നയിക്കാനും അരുൺ ബാബുവിന് മികച്ച പിന്തുണ നൽകാനും നിഹാദിന് കഴിയും ... ഉറ്റ സുഹൃത്തുക്കൾ കൂടിയായ ഇവരുടെ കൂട്ടുകെട്ടിനെ തകർക്കുക അത്ര എളുപ്പമാവില്ല ഒരാൾക്കും......
പരപ്പനങ്ങാടി പ്രീമിയർ ലീഗ് സീസൺ 6 ന് ഒരുങ്ങുന്ന റൈസിംഗ് സൺ സിറ്റി ക്രിക്കറ്റേഴ്സിന് എല്ലാവിധ വിജയാശംസകളും
✒️PcB

27/04/2023
23/04/2023

പരപ്പനങ്ങാടിയിലെ ഏറ്റവും മികച്ച കായിക ക്ലബ്ബുകളിൽ 1 .... പരപ്പനങ്ങാടിയുടെ ക്രിക്കറ്റിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നുതന്നെയാണ് ഉള്ളണം ആ ഉള്ളണത്തിന്റെ തിലകക്കുറിയാണ് അറ്റാക്ക് എന്ന ടീം, കരുത്തരാണ് എല്ലായിപ്പോഴും പക്ഷേ എവിടെയോ എന്തോ നിർഭാഗ്യം പ്രീമിയർ ലീഗിൽ അവരെ വേട്ടയാടുന്നു.... ഒരൊറ്റ തവണ സെമി ഫൈനൽ കളിച്ചതാണ് പരപ്പനങ്ങാടി പ്രീമിയർ ലീഗിൽ നേട്ടമായി ഉയർത്തിക്കാണിക്കാൻ ഉള്ളത് ... പക്ഷേ ഇത്തവണ കളി മാറും മാറ്റത്തിന്റെ എല്ലാ സൂചനകൾ നൽകിയാണ് അറ്റാക്ക് അവരുടെ ഐക്കൺ താരത്തിനെ പ്രഖ്യാപിച്ചത് , പരപ്പനങ്ങാടിയുടെ പൂവാർ കണ്ണൻ എന്നറിയപ്പെടുന്ന ശാലുവിനെ അവരുടെ തട്ടകത്തിലേക്ക് എത്തിച് ഈ ആറാം സീസണിൽ എന്താണ് ലക്ഷ്യം വെക്കുന്നത് എന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു അറ്റാക്ക് ഉള്ളണം ..... കളിച്ച 5 സീസണുകളിൽ നാലിലും ഫൈനൽ കളിച്ച താരമാണ് ശാലു അതിലൊന്നിൽ കപ്പും നേടി .... ഇത്തവണ ശാലുവും സ്വപ്നം കാണുന്നുണ്ട് മറ്റൊരു ഫൈനലും അതിൽ ഒരു കിരീടവും , ശാലുവിന്റെ കരിയറിലെ തന്നെ ഏറ്റവും മിന്നുന്ന ഫോമിലാണ് ഇപ്പൊൾ ഉള്ളത് ആ ഫോമിന്റെ ചിറകിലേറി അറ്റാക്കും വലിയ സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിരിക്കുന്നു ..... ഉള്ളണത്തിന്റെ പുതു തരംഗമായി മാറിയ ചെറുപ്പം തുളുമ്പുന്ന ക്യാപ്റ്റനിലും അവർ സ്വപ്നം കാണുന്നു , ഉള്ളണം പ്രീമിയർ ലീഗിൽ അടക്കം തുടർച്ചയായ കിരീടനേട്ടങ്ങൾ കൊണ്ട് ശ്രദ്ധ നേടിയാണ് സൈനുവിന്റെ വരവ് .... ഉള്ളണത്തിന്റെ മണ്ണിലേക്ക് പരപ്പനങ്ങാടി പ്രീമിയർ ലീഗിൻറെ കിരീടം എത്തിക്കാൻ ഏതറ്റം വരെയും പോകും ഈ ക്യാപ്റ്റൻ , കൂടെ ഒരു പിടി നല്ല താരങ്ങളും ... ബാദ്ഷാ എന്ന യുവതാരവും സലീമും , യൂനുസും , അമ്പാടിയും, സിദ്ധിക്കുമെല്ലാം ചേരുമ്പോൾ ഇത്തവണ പ്രതീക്ഷകൾ ഏറെയാണ് കമറുവിനും അൻവറിനും ....... കൃത്യമായ ചേരുവകൾ എല്ലാം കയ്യിലുണ്ട് ഇത്തവണ അത് കൃത്യമായി വിനിയോഗിച്ചാൽ ഉള്ളണത്തിന്റെ മണ്ണിലേക്ക് ആദ്യമായി പരപ്പനങ്ങാടി പ്രീമിയർ ലീഗിൻറെ കിരീടം എത്തും എന്നതിൽ സംശയം ഇല്ല.... പരപ്പനങ്ങാടി പ്രീമിയർ ലീഗ് സീസൺ സിക്സിന് ഒരുങ്ങുന്ന അറ്റാക്ക് ഉള്ളണത്തിന് എല്ലാവിധ വിജയാശംസകളും
✒️PCB

Want your business to be the top-listed Gym/sports Facility in Tirur?
Click here to claim your Sponsored Listing.

Category

Website

Address


Tirur
676302