N talks
through this page i would like to share my thoughts, wisdom and emotions which i think will be useful to my followers.
20/12/2025
രാം നാരായണനും അഹ്ലാഖിനും ഒരു തുറന്ന കത്ത്...✍️
വിശക്കുന്ന മനുഷ്യാ...
കുഞ്ഞുങ്ങളുടെയും
പ്രിയപ്പെട്ടവരുടെയും വിശപ്പടക്കാൻ
തൊഴിൽ തേടി അലയുന്ന
വിയപ്പിൻ്റെ പ്രതിരൂപങ്ങളേ...
വിശ്രമമില്ലാത്ത പട്ടിണിയുടെ തടവുകാരേ.:..
ദയവായി മരണമുനമ്പിലൂടെ സഞ്ചരിക്കാതിരിക്കൂ...'
രാജ്യത്ത് ഇന്ന് നിങ്ങൾ സുരക്ഷിതരല്ല .
നിങ്ങൾ ഏതുനിമിഷവും
കൊല്ലപ്പെട്ടേക്കാം.
ഹിന്ദുത്വ മതാന്ധതയുടെ
അധികാര അഹന്തകൾ വാഴുന്ന
മരണതെരുവുകളിലൂടെയാണ് നിങ്ങൾ അന്നം തേടി അലയുന്നത്.
നിയമത്തിനധീതരായ
കാവിയണിഞ്ഞ കുറുവടി സംഘം
കവാത്തു നടത്തുന്ന തെരുവിൽ നിങ്ങൾക്ക് ദേശദ്രോഹമുദ്രലഭിച്ചേക്കും.
ഹാവഭാവങ്ങളിലും
ആടയാഭരണങ്ങളിലും
നിങ്ങൾക്കൊരു മേൽജാതി
ലുക്കില്ലെങ്കിൽ
ഏതു നിമിഷവും
നെറും തലയിലൊരു
ദണ്ഡിൻ്റെ പ്രഹരത്തോടൊപ്പം
ചോദ്യങ്ങൾ വന്നു വീഴും.
"തും കോൻ ഹെ"..?
"തുമാരാ ഗാവ് ഖിദറെ..?"
"തും ബംഗ്ലാദേശി " ?
"ബോലോ ഭാരത് മാതാ "..
"മാരോ സാലെക്കൊ"
വേഷങ്ങളിൽ നീ ഉന്നതകുലജാതനെങ്കിൽ
നീ ഹിന്ദുവായാലും
മുസ്ലിമാണെന്ന് തോന്നിപ്പോവും.
മുസ്ലിമാണെങ്കിൽ പിന്നെ
കൊല്ലപ്പെടാൻ വേറെ കാരണം വേണ്ടല്ലോ...
പച്ചക്കറികഴിച്ചാലും പിന്നെയത്
ബീഫാകും.
ഹൃദയം മുറിഞ്ഞ വേദനയാം
നീ റാം എന്നു വിളിച്ചാലത്
റഹ്മാനേ എന്നാവും.
നീ പിന്നെ റാം ആയിരുന്നാലും
അഹ്ലാക്കും പഹലുഖാനുമാകും.
നിൻ്റെ രക്തം അവരെ ഉന്മത്തരാക്കും.
നിൻ്റെ നെഞ്ച് പിളരുന്ന നിലവിളികളിൽ ഹിന്ദുത്വ ഭാരതാംബക്ക് രതിമൂർച്ചയും
ഓർഗാസവും അനുഭവപ്പെടും.
അതിനാൽ
വിശക്കുന്ന മനുഷ്യാ
അലയുന്ന തൊഴിലാളീ
വിശക്കുന്ന വയറുകളേ.:
പൂണൂൽ ധരിക്കൂ
ഹിന്ദുത്വ ആടയാഭരണങ്ങൾ
അണിയൂ...
ജീവൻ സുരക്ഷിതമാക്കൂ...
Copy pasted from
Hussain andathode
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Tirur
676301