KCYM Chempu

KCYM Chempu

Share

KERALA CATHELIC YOUTH MOVEMENT

26/12/2022

ഡിസംബർ 23ന് ബസിലിക്കയിൽ അക്രമങ്ങൾ അഴിച്ചുവിട്ട ഏകീകൃത കുർബാന വാദികളോട്.

കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത ഡയറക്ടർ ജൂലിയസ് അച്ചനെ മർദ്ദിച്ചതിനെ അതിശക്തമായി അപലപിക്കുന്നു.

കായികമായി നേരിടാനാണ് ഭാവമെങ്കിൽ അതിനും യുവജനങ്ങൾക്ക് ഒരു മടിയുമില്ലെന്ന് ബന്ധപ്പെട്ടവരെ ഓർമ്മിക്കുന്നു.

കെ.സി.വൈ.എം
എറണാകുളം - അങ്കമാലി
മേജർ അതിരൂപത
❤️ 🤍 💛 ❤️ 🤍 💛

26/06/2022

*വി. തോമസ് മൂർ അനുസ്മരണ ദിനവും അംഗത്വ മാസ ആചരണവും..!*

*കെ.സി.വൈ.എം വൈക്കം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ കലയത്തുംകുന്ന് സെ. ആന്റണീസ് ദേവാലയത്തിൽ വച്ച് വി. തോമസ് മൂർ അനുസ്മരണ ദിനവും അംഗത്വ മാസാചരണവും സാഘോഷം നടത്തി.*

*രാവിലെ 7 മണിക്ക് കലയത്തുംകുന്ന് പള്ളി വികാരി റവ. ഫാ. പോൾ കോട്ടയ്ക്കൽ യുവജനങ്ങൾക്ക് വേണ്ടി വി. ബലി അർപ്പിച്ചു. തുടർന്ന് കെ.സി.വൈ.എം കലയത്തുംകുന്ന് യൂണിറ്റ് അംഗങ്ങൾ ഫ്ലാഷ് മൊബ് അവതരിപ്പിക്കുകയും, ഫ്ലാഷ് മൊബിന് ശേഷം പതാക ഉയർത്തലും വി. തോമസ് മൂർ അനുസ്മരണ മീറ്റിംഗും നടത്തി.*

*കെ.സി.വൈ.എം വൈക്കം ഫൊറോന പ്രസിഡന്റ് ആൽവിൻ സാബു മാളിയേക്കലിന്റെ അദ്ധ്യക്ഷയിൽ കൂടിയ യോഗം, കലയത്തുംകുന്ന് സെ. ആന്റണീസ് പള്ളി വികാരി റവ. ഫാ. പോൾ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുകയും, കെ.സി.വൈ.എം വൈക്കം ഫൊറോന ഡയറ്കടർ റവ. ഫാ. റെജു കണ്ണമ്പുഴ വി. തോമസ് മൂർ അനുസ്മരണ സന്ദേശം നൽകുകയും, റവ. സി. സിൻസി കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പ്രസ്ക്തിയെ കുറിച്ചും സംസാരിച്ചു.*

*115 ഓളം യുവജനങ്ങൾ പങ്കെടുത്ത യോഗത്തിൽ, കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതി ജന. സെക്രട്ടറി ജെറിൻ പാറയിൽ, കെ സി വൈ എം വൈക്കം ഫൊറോന സമിതി ജന. സെക്രട്ടറി ജെയ്സൺ ജോസഫ് ചാലുംകടവിൽ, കെ സി വൈ എം വൈക്കം ഫൊറോന സമിതി ട്രഷറർ ജോജി ജോളിച്ചൻ, കെ സി വൈ എം കലയത്തുംകുന്ന് യൂണിറ്റ് പ്രസിഡന്റ് അഖിൽ ഷാജി, കലയത്തുംകുന്ന് പള്ളി ട്രസ്റ്റി കുരുവിള എന്നിവർ സംസാരിച്ചു.*

*കെ സി വൈ എം എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതി സംഘടിപിച്ച കെ സി വൈ എം ബാഡ്മിന്റൻ ലീഗ് 2022 ൽ ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ആയ ജിബിൻ-കിഷ് എന്നിവരെയും, കെ സി വൈ എം എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതിയുടെ കലോത്സവമായ അരങ്ങ് 2022 ൽ പങ്കെടുത്തവർക്കും കെ സി വൈ എം വൈക്കം ഫൊറോന സമിതിയുടെ സ്നേഹസമ്മാനം നൽകി അനുമോദിച്ചു.*

Want your place of worship to be the top-listed Place Of Worship in Vaikom?
Click here to claim your Sponsored Listing.

Telephone

Website

Address


K. C. Y. M Street Thomas R. C. Church,, P. O. Vaikom, Kottayam
Vaikom
CHEMPU