AKPC
ആൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്
23/11/2022
പെയിന്റിങ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി ബോർഡ് വേണം - അഡ്വ. M റഹ്മത്തുള്ള.
STU സംസ്ഥാന പ്രസിഡന്റ്
(Associated with IUML)
14/11/2022
DH ഗ്രൗണ്ട്, എറണാകുളം
പെയിന്റ്, അനുബന്ധ ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളുടെ കടന്നാക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗമാണ് പെയിന്റിങ് തൊഴിലാളികൾ എന്നും; ആയതിനാൽ തന്നെ ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകി - വേണ്ടുന്ന പരിഹാര, നിയന്ത്രണ, ബോധവത്ക്കരണ - ഇടപെടലുകൾ നടത്തുന്നതിന് - "പെയിന്റിങ് തൊഴിലാളി ക്ഷേമനിധി ബോർഡ്" രൂപീകരിക്കണം എന്നുള്ള "പെയിന്റിംഗ് തൊഴിലാളി ഐക്യയൂണിയനുകളുടെ" ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണ് എന്നും STU (Associated with IUML) സംസ്ഥാന പ്രസിഡന്റ് Adv. M റഹ്മത്തുള്ള സാഹിബ്.
നിലവിൽ "നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ പെയിന്റിങ് തൊഴിലാളികൾ പരിഗണിക്കപ്പെടുന്നുണ്ട് എങ്കിലും; പെയിന്റിങ് തൊഴിലാളികൾ മാത്രം നേരിടേണ്ടിവരുന്ന ഒട്ടനവധി വിഷയങ്ങൾ പഠിക്കുവാനും, പരിഹരിക്കുവാനും നിലവിലുള്ള ബോർഡിന് പരിമിതി ഉണ്ട് എന്നും; "പെയിന്റിങ് തൊഴിലാളി ക്ഷേമനിധി ബോർഡ്" എന്ന ആവശ്യവുമായുള്ള മുന്നേറ്റത്തിന് "STU സംസ്ഥാന കമ്മിറ്റിയുടെ" പരിപൂർണ്ണമായ പിന്തുണ അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെയിന്റിങ് തൊഴിലാളികളുടെ ഉന്നമനത്തിനും, ക്ഷേമത്തിനുമായി - ജാതി, മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന AKPWA, AKPC, SPTU, AKPTU, AKPPWS എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ "പെയിന്റിങ് - തൊഴിൽ അവകാശ സംരക്ഷണ വിളംബര സമ്മേളനത്തോട് അനുബന്ധിച്ച്; പെയിന്റിങ് തൊഴിലാളികളുടെ "ആദ്യ മുഖപുസ്തകമായ" (Souvenir) "നിറക്കൂട്ട്" കവർപേജ് പ്രകാശന ചടങ്ങുനിർവ്വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ടി പ്രസ്താവന നടത്തിയത്.
പെയിന്റിങ് തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകൃതമാകുന്നതുവരെ നിലവിലുള്ള "നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ എല്ലാതൊഴിലാളികളെയും എത്തിക്കുന്നതിനും; നാല് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, പെൻഷൻ, ചികിത്സാ സഹായങ്ങൾ, വിവാഹ ധനസഹായങ്ങൾ, തൊഴിൽ സഹായ പദ്ധതികൾ എന്നിവ നേടിക്കൊടുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.
പെയിന്റിങ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയൻ അംഗീകാരമുള്ള യൂണിയനുകളിൽ അംഗത്വം എടുക്കുന്നതിനും; ക്ഷേമനിധി അംഗത്വത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഇന്നുതന്നെ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് "മെമ്പർഷിപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക"
https://chat.whatsapp.com/BiTL5bzNeVl704rXe6mjZO
പെയിന്റിംഗ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയന് വേണ്ടി,
✒️നിഖിൽ പട്ടാമ്പി
Mob: 9947 33 22 02
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
HO, Kalpetta, Wayanad
Wayanad
673121