Ifra Wayanad

Ifra Wayanad

Share

IFRA Stands for women empowerment through education

03/09/2022
30/03/2022

സ്നേഹ ഭാഷണം
ഉ. നൗഷാദ് ബാഖവി ചിറയിൻകീഴ്
31.03.2022 വ്യാഴം | കോറോം
ഇഫ്റ വിമൻസ് അക്കാദമി.

Photos from Ifra Wayanad's post 06/12/2021

ഓർമ്മകളിലേക്കിറങ്ങി ഒരു ദിനം
------------=--------------=------------------=----

കഴിഞ്ഞ ദിവസം ഇഫ്റ വിമൻസ് അക്കാദമി മുറ്റം വേറിട്ട ഒരു പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത്. ചുറ്റുവട്ടത്തെ നാട്ടുപ്രമാണിമാരെ കൂട്ടിരുത്തി ഗതകാല ഓർമ്മകൾ ചികഞ്ഞെടുത്ത് നേരിൻ്റെ നനവുള്ള ഗൃഹാതുര ഓർമ്മകളെ അയവിറക്കി പുതുതലമുറക്ക് നന്മയുടെ നറുവെട്ടം പകരുക എന്ന ലക്ഷ്യാർത്ഥം ഇഫ്റ വിദ്യാർത്ഥി കൂട്ടായ്മ *സൈറ* തുടക്കമിട്ട ചാറ്റ് വിത്ത് സീനിയേഴ്സ് ടോക് സീരീസിൻ്റെ ആദ്യ എപ്പിസോഡായിരുന്നു വിദ്യാർത്ഥിനികളിൽ പുതുമ നിറച്ച പ്രോഗ്രാം.

പ്രഥമ എപ്പിസോഡിൽ അതിഥിയായെത്തിയത് പ്രദേശത്തെ ഉമറാക്കളിലെ പ്രധാനിയും സ്ഥാപന സാരഥിയുമായ എ.പി മമ്മു ഹാജിയായിരുന്നു. എട്ടു പതിറ്റാണ്ടിലെ തൻ്റെ ജീവിതാനുഭവങ്ങളെ മലർക്കെ തുറന്ന് വെച്ച പുസ്തകം കണക്കെ ഹാജിക്ക കുട്ടികൾക്ക് മുമ്പെ വച്ചപ്പോൾ വിദ്യാർത്ഥികളിൽ പലരും പലവുരു അത്ഭുതം കൂറി.

ജീവിത പുസ്തകത്തിലെ ഓരോ താളും ഹാജിക്ക മറിച്ചിടുമ്പോൾ
സ്മാർട്ട് ഫോൺ കാലത്ത് പിറന്നു വീണ തങ്ങളിൽ പലരും ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ഇന്നലെകൾ മായാലോകത്തെ കഥകൾ കണക്കെ കേട്ടിരിക്കുമ്പോൾ വിദ്യാർത്ഥിനികളുടെ കണ്ണുകളിൽ തിളക്കം കാണാമായിരുന്നു.

സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ വറുതിയുടെ നാളുകൾ മുതൽ, ചക്കയും മരച്ചീനിയും കഞ്ഞിവെള്ളവുമായി കഴിഞ്ഞ ദിനരാത്രങ്ങൾ... റാന്തൽ വെട്ടത്തിൽ നടത്തിയ പാതിരാ കല്യാണങ്ങളും പനയോലകൾ കൊണ്ട് അലങ്കാരം തീർത്ത കല്യാണ വീടുകളും.. ആഘോഷം തീർത്ത മാർക്കക്കല്യാണകഥകളും.. ദുരിതം നിറഞ്ഞ ഹജ്ജ് യാത്രയും.. ബാഫഖി തങ്ങളെയും, കണ്ണിയത്തുസ്താദിനെയും ശൈഖുനയെയും കണ്ണ് നിറയെ കണ്ട നിമിഷങ്ങളും ആവേശപൂർവ്വം ഹാജിക്ക പങ്ക് വെച്ചു.

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും, അണയും പൈശയുമായി കുടുംബം സമൃദ്ധിയിൽ കഴിഞ്ഞതും.. പാടം നിറച്ച നെല്ലും.. വീട്ടുപറമ്പിലെ കാച്ചിലും മരച്ചീനിയും... മൈലുകൾ കാൽനടയായി നടന്നു തീർത്തതും.. ഒക്കെ വാതോരാതെ ഒന്നിനു പിറകെ ഒന്നായി ഹാജിക്ക പങ്ക് വെച്ചപ്പോൾ കുളിരുള്ളൊരു മഴ പെയ്തൊരു പ്രതീതിയായിരുന്നു.

നാട്ടുവർത്തമാനത്തിൻ്റെ ധൃതിപ്പെടലിനിടയിലും നാടുനീങ്ങുന്ന നന്മയെയും നാടു നിറയുന്ന അരുതായ്മയെയും കുറിച്ച് ഹാജിക്ക വാചാലനായി.. വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി തനിക്കു നേരെ നീണ്ടപ്പഴും ചെറു പുഞ്ചിരിയോടെ ഓരോന്നിനും കൃത്യമായി മമ്മു ഹാജി മറുപടി പറഞ്ഞുകൊണ്ടിരുന്നു. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തനിക്ക് ഉറപ്പില്ലാത്ത ഒരു കാര്യവും പങ്ക് വെയ്ക്കാൻ ഹാജിക്ക തയ്യാറായില്ലെന്നത് ശ്രദ്ധേയമായിരുന്നു.

പറഞ്ഞും കേട്ടും മതി വരും മുമ്പ് നീണ്ട മണി നാദം കാമ്പസിൽ മുഴങ്ങി. അവസാന പിരിയഡും കഴിഞ്ഞ് തങ്ങളുടെ വീടകങ്ങളിലേക്ക് മടങ്ങാനുള്ള ലോങ് ബെൽ.. ബാക്കി പിന്നീടാകാമെന്ന് ചെറുചിരിയോടെ ഹാജിക്ക പറഞ്ഞു വെക്കുമ്പോൾ കേട്ടു മതിവരാത്ത കഥയെന്നോണം ഇനിയും ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ ചുണ്ടും മന്ത്രിക്കുന്നുണ്ടായിരുന്നു.

നിങ്ങളുൾക്കൊള്ളുന്ന നവ തലമുറ അടുത്ത തലമുറയിലേക്ക് ഇന്നലെയുടെ നന്മകളെ പകർന്നേകണമെന്ന് പറഞ്ഞ് ഹാജിക്ക അവസാനിപ്പിക്കുമ്പോൾ വീടണയാനുള്ള രണ്ടാം ബെല്ലും മുഴങ്ങി. ഒപ്പം പിരിയാൻ നേരമുള്ള സ്വലാത്തിനാൽ അന്തരീക്ഷം മുഖരിതമായി.

```സ്വല്ലല്ലാഹു വസല്ലമ
അലന്നൂരിൽ മുബീൻ....```

✍🏻 നൗഫൽ വാഫി വെള്ളമുണ്ട

Want your school to be the top-listed School/college in Wayanad?
Click here to claim your Sponsored Listing.

Telephone

Website

Address


Korome
Wayanad
670731

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 9am - 4pm