Wayane coffee
മനസ്സിന് ഉണർവേകാൻ നല്ല കാപ്പി കുടിക്കൂ *Wanaynecoffe* നല്ലയിനം വയനാടൻ കാപ്പിപ്പൊടിക്ക് 9447856717
18/01/2024
മനസ്സിന് ഉണർവേകാൻ നല്ല കാപ്പി കുടിക്കൂ
*Wanaynecoffe*
നല്ലയിനം വയനാടൻ കാപ്പിപ്പൊടിക്ക് *9447856717* വാട്സാപ്പിൽ മെസ്സേജ് അയക്കുക
Drink good coffee to wake up your mind *Wanaynecoffe*
Send message on WhatsApp *9447856717* for good quality Wayanad coffee powder
24/01/2015
ബീഫ് കട്ട്‌ലറ്റ്
ബീഫ് – 500G
ഉരുളക്കിഴങ്ങ് – 1
പച്ചമുളക് - 2
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ് പൊടി– ആവശ്ജ്യതിനു
സവാള - 1
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ് പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
Help to https://www.facebook.com/Ammachiyude.Adukala
06/01/2015
നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള തനത് ഭക്ഷണ വിഭവങ്ങളിലൊന്നാണ് എല്ലും കപ്പയും.
കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്നകപ്പ ബിരിയാണി പല സ്ഥലങ്ങളിലും സുപരിചിതമാണെങ്കിലും
നമ്മുടെ എല്ലും കപ്പയും ഒന്നുവേറെതന്നെ.കാളയുടെ ഇറച്ചിയോടുകൂടിയ എല്ലും കപ്പയും
ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം.
കാളയുടെ വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം.
ആവശ്യമുള്ള സാധനങ്ങള്‍
കാളയുടെ എല്ല് ഇറച്ചിയോടു കൂടിയത് -ആവശ്യത്തിന്
പച്ചക്കപ്പ - ആവശ്യത്തിന്(ഉദാഹരണത്തിന് രണ്ടുകിലോ എല്ലിന് രണ്ടരക്കിലോ കപ്പ)
ഉപ്പ്, കുരുമുളക്പൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പൊടി.
1. കഷ്ണങ്ങളായി മുറിച്ച് കഴുകിയ (ഇറച്ചിയോടു കൂടിയ)എല്ലിന്‍ കഷ്ണങ്ങളില്‍ ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കി അടുപ്പത്ത് വേവിച്ച് മാറ്റിവയ്ക്കുക.
2. കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക.
3. തേങ്ങ, പച്ചമുളക്, ഉള്ളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തയാറാക്കിയ അരപ്പ് കപ്പയില്‍ ചേര്‍ത്തിളക്കുക.
4. കപ്പയുടെ മുകളിലേക്ക് നേരത്തെ വേവിച്ചുവെച്ചിട്ടുള്ള എല്ല് ചേര്‍ക്കുക.
5. ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ഇറച്ചിമസാലയും വിതറുക.
6. ഇനി നന്നായി ഇളക്കിയാല്‍ എല്ലും കപ്പയും റെഡി. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം
Kappa Biriyani / Mashed Tapioca & Beef
Ingredients (Serves 4 to 5 people)
Tapioca: 1/2 Kg
Beef: 1/2 Kg
Onion: 1
Crushed ginger: 1 Table Spoon
Crushed garlic: 1 Table Spoon
Red Chilli powder: 2 Tablespoon
Coriander powder: 1 Tablespoon
Turmeric powder: 1/2 Teaspoon
Pepper powder: 1 Table Spoon
Garam Masala: 2 Tea Spoon
Grated Coconut: 1/2 Cup
Dried Red Chilly: 4 - 5
Musard Seeds: 1/2 Tea Spoon
Coconut Oil: 2 Table Spoon
Salt
Curry Leaves
Water
Cooking time: 45 minutes
Method
Marinate beef with crushed ginger, garlic, onion, red chilly powder, coriander powder, 1/2 tea spoon turmeric powder, garam masala and salt
Keep it aside for 30 minutes and then cook it well adding 1/2 cup of water
Clean the tapioca and cut into medium size pieces and cook them adding 1/2 tea spoon turmeric powder and required salt.
Once the tapioca cooks well, strain off excess water if there and mash it well
To the mashed tapioca add the cooked beef and pepper powder and blend in well
Close the lid keep on low flame for just about 4 to 5 minutes
To a pan pour coconut oil and put mustard seeds, once it finishes popping add dried red chilli and curry leaves, saute for 2 minutes and add the grated coconut
Saute till the coconut starts changing color
Add it to the kappa biriyani and stir well
Serve hot.
Help to https://www.facebook.com/Ammachiyude.Adukala
01/01/2015
കോഴിക്കറി
ആവശ്യമായവ:
ചിക്കന്‍ - 1 കിലോ
സവാള - 2
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 1
തക്കാളി (മിക്സെറില്‍ അരച്ചെടുത്ത് വയ്ക്കുക) - 1 ഇടത്തരം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി – ½ ടീസ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് (അലങ്കരിക്കാന്‍ , വേണമെങ്കില്‍ മാത്രം)
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിക്കണം. ഇത് നല്ലപോലെ ചൂടാകുമ്പോള്‍ സവാള ചേര്ത്തു് 2 മിനിറ്റ് വഴറ്റുക, ഇതിലോട്ടു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,പച്ചമുളക് ചേര്ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് തക്കാളിയും, മസാലകളും ചേര്ത്തു എണ്ണ തെളിയുന്നത് വരെ വീണ്ടും വഴറ്റുക.. ഇതിലേക്ക് കോഴിയിറച്ചി ചേര്ക്കാം . ഇത് നല്ലപോലെ കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേര്ത്തുു 1/2 കപ്പ് ചൂട് വെള്ളം ഒഴിച്ച് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക. മസാല കുറുകി പാകത്തിനായിക്കഴിയുമ്പോള്‍ കറിവേപ്പിലയും കടുകും താളിച്ച് ചേര്ക്കു ക.മല്ലിയില വിതറി അലങ്കരിക്കാം
Click here to claim your Sponsored Listing.
Category
Contact the restaurant
Telephone
Website
Address
Wayanad
673581
31/12/2014