KMCC QATAR
Official page of Kerala Muslim Cultural Centre - KMCC Qatar State Committee
26/05/2026
ഹജ്ജ് ത്യാഗത്തിന്റെ
വിളംബരമാണ്
സ്മരണയാണ്;
ബലി സമർപ്പണമാണ്.
ഏവർക്കും ബലിപെരുന്നാൾ
ആശംസകൾ
കെഎംസിസി ഖത്തർ
സംസ്ഥാന കമ്മിറ്റി
09/04/2026
പത്ത് വര്‍ഷം കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ ഇടത് ഭരണത്തിന് അറുതി വരുത്താനായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുഴുവന്‍ വോട്ടുകളും യു.ഡി.എഫിനായി പോള്‍ ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും തങ്ങള്‍ പറഞ്ഞു.
31/03/2026
കണ്ണൂരിൽ യുഡിഎഫ് ചരിത്ര വിജയം നേടും : സണ്ണി ജോസഫ്, കരീം ചേലേരി
കണ്ണൂർ ജില്ലയിൽ യുഡിഎഫ് ന് ചരിത്ര വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
സിപിഎം ൻ്റെ ശക്തി കേന്ദ്രങ്ങൾ ഉൾപ്പെടെ യുഡിഎഫ് വൻ മുന്നേറ്റം നടത്തും എന്നും കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ എം എൽ എ മാർ യുഡിഎഫ് ൻ്റെ തായിരിക്കുമെന്നും കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് പറഞ്ഞു.
അഴീക്കോട് വികസന മില്ലാത്ത 5 വർഷങ്ങൾക്ക് മാറ്റം വരുമെന്നും ഈ പ്രാവശ്യം മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ചരിത്ര വിജയം ജില്ലയിൽ ഉണ്ടാകുമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റും അഴീക്കോട് സ്ഥാനാർഥിയുമായ കരീം ചേലേരി പറഞ്ഞു.
കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ നേതൃത്വ യോഗത്തിൽ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു നേതാക്കൾ.
ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് നൗഷാദ് മങ്കടവ് അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഷ്റഫ് ആറളം പ്രസംഗിച്ചു.
ഷഹബാസ് തങ്ങൾ സ്വാഗതവും ഹാഷിം മട്ടന്നൂർ നന്ദിയും പറഞ്ഞു.
ജില്ലയിലെ സ്ഥാനാർഥികളായ ജയന്തി രാജൻ , അഡ്വ: ടി ഒ മോഹനൻ , ചന്ദ്രൻ തില്ലങ്കേരി, അഡ്വ: വിപി അബ്ദുൽ റഷീദ്, അഡ്വ: സജീവ് ജോസഫ്, കെപി സാജു, അഡ്വ: രാജീവൻ കപ്പച്ചേരി തുടങ്ങിയവർ ഓൺലൈനിലൂടെ സംസാരിച്ചു.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
910
Doha
46