Diabetes Care Unit

Diabetes Care Unit

Share

ഡയബെറ്റിസിനെ കുറിച്ചു സമൂഹത്തെ ബോധവ?

Photos 02/08/2016

കല്യാണം കഴിഞ്ഞു രണ്ടാഴ്ച ആയപ്പോഴേക്കും അൻഅറിന് വിസ ശരിയായി...

മറ്റു പ്രാരാബ്ദങ്ങൾക്കൊപ്പം സ്വന്തം കുടുംബം എന്ന ചിന്ത കൂടിയായപ്പോള്‍ സ്വപ്നങ്ങളുടെ ചിറകിലേറി അറേബ്യന്‍ മരുക്കാട്ടില്‍ എത്താന്‍ അയാള്‍ നിർബന്ധിതനായി...

ഹൌസ് ഡ്രൈവറായി ആ വലിയ വീട്ടില്‍ എത്തിയ അയാൾക്ക് ശരീരത്തിന്റെ ക്ഷീണം പോലും വകവെക്കാതെ നിരന്തരമായി ഓടേണ്ടിവന്നു...

പ്രണയിനിയുമായി ഒന്ന് ഇണങ്ങും മുമ്പേ വിടപറയേണ്ടി വന്ന വിധിയേയും പഴിച്ച് യാഥാര്‍ത്ഥ്യങ്ങളോട് മല്ലിടുമ്പോള്‍ സ്വപനങ്ങളുടെ തേരിലേറി അയാള്‍ ഇണക്കിളിയുടെ അടുത്ത് എത്തി...

സമയം തെറ്റിയ ഭക്ഷണക്രമങ്ങളും പ്രാരാബ്ദങ്ങളുടെ നെരിപ്പോടുകള്‍ തീർക്കുന്ന ചൂടും പുകയും അതില്‍ വെന്തുരുകുന്ന പ്രണയാനുരാഗങ്ങളും കാലക്രമേണ എന്തക്കൊയോ ചില മാറ്റങ്ങള്‍ അയാളില്‍ കൊണ്ടുവന്നു...

തടിച്ചു സുന്ദരനായിരുന്ന അൻവര്‍ പതിയെ മെലിയാന്‍ തുടങ്ങി, സൌന്ദര്യം വാർന്നു പോയി, ശരീരത്തില്‍ ആകമാനം ഒരു ക്ഷീണം തോന്നിതുടങ്ങി...

ഒടുവില്‍ ഡോക്ടര്‍ അതിന് പ്രമേഹം എന്ന് പേര് നല്കി, കാണുന്നവരും ഇടപ്പെടുനവരും പ്രമേഹത്തിന്റെ മരുന്നുകളും ഒപ്പം അതിന്റെ ഭവിശ്യത്തുകളും അയാളോട് പറഞ്ഞു...

നീണ്ട മുന്ന് വര്ഷരത്തെ പ്രവാസത്തിന് ശേഷം പ്രാരാബ്ദങ്ങള്ക്ക് പകരം പ്രമേഹവുമായി നാട്ടില്‍ എത്തിയപ്പോള്‍ പ്രിയതമയും പറഞ്ഞു പ്രമേഹം നല്ലതല്ലെന്ന്‍, എവിടെയോ വായിച്ചാറിഞ്ഞ പുതിയ വിവരങ്ങള്‍ കൂടി അവള്‍ അയാളോട് പറഞ്ഞു,
“പിന്നേയ്... പ്രമേഹം ഉണ്ടായാല്‍ ലൈംഗികശേഷീം നഷ്ടപ്പെടുമത്രേ” തന്നെ...? എന്നൊരു നെടുവീർപ്പോടെ മാത്രമേ അയാൾക്കത് കേൾക്കാന്‍ ആയുള്ളൂ...

പല മരുന്നുക്കളും പരീക്ഷിച്ച് ഉരുകിതീരുന്ന മനസ്സും ശരീരവുമായി രുചിയേറും വിഭവങ്ങൾക്കിടയില്‍ നിന്ന്‍ റൊട്ടിമാത്രം കഴിച്ച് ആരോടും പരിഭവങ്ങള്‍ പറയാതെ അയാള്‍ നടന്നു...

അങ്ങനെയിരിക്കെ ഒരു ബസ്‌ യാത്രയില്‍ വെച്ചാണ് അയാള്‍ ഡോക്ടര്‍ സുനിലിനെ പരിചയപ്പെട്ടത്.
ഡോക്ടര്‍ സുനില്‍ ആണ് അന്ന് ആദ്യമായി ആ സത്യം അയാളോട് പറഞ്ഞത്...

പ്രമേഹം ഒരു രോഗമല്ല അത് വയറിനുള്ളിലെ ഒരു ചെറു ശരീരഭാഗത്തിനുണ്ടാകുന്ന പോറലില്‍ നിന്ന്‍ പ്രതിഫലിക്കുന്ന പ്രതിഫലനം മാത്രമാണ്...

“ക്രമതീതമായി കുടിവരുന്ന ഗ്ലുക്കോസിന്റെ അളവിനെ പെട്ടെന്ന്‍ നിയന്ത്രിച്ച് പാൻഗ്രിയാസ് എന്ന ശരീരാവയവത്തെ ചിക്ത്സിച്ചാല്‍ മാത്രം മതിയെന്ന്‍...

പാൻഗ്രിയാസിന് കാര്യമായ ക്ഷതം സംഭാവച്ചാല്‍ തന്നെയും അല്പം ഇൻസുലിന്‍ നൽകുകവഴി സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന്”...

അല്പം ഭക്ഷണക്രമത്തോടൊപ്പം ചെറുവ്യായാമം കുടിയായപ്പോള്‍ പൂർണ്ണമായും ആ വലിയ വിഷമം ഇറക്കിവെയ്ക്കുവാന്‍ കഴിയുമെന്ന് പറഞ്ഞപ്പോള്‍ മനസ്സ് അറിഞ്ഞു സന്തോഷിച്ചു...

പിന്നീട് അങ്ങോട്ട്‌
അൻവര്‍ ഡോക്ടര്‍ സുനിലിന്റെ നിർദേശപ്രകാരം വളരെ വേഗത്തില്‍ പാലിക്കാന്‍ കഴിയുന്ന ചെറിയ വ്യായാമവും മോശമല്ലാത്ത ഭക്ഷണക്രമവും
ഉള്പ്പെുടുന്ന ജീവിതക്രമം ചിട്ടപ്പെടുത്തി...

സന്തോഷത്തിന്റെ നാളുകള്‍ വളരെവേഗം അയാളുടെ ജീവിതത്തിലേയ്ക്ക് തിരിച്ചു എത്തുകയുണ്ടായി...

ഇന്ന് അയാള്‍ കാണുന്നവരോട് ഓക്കെ പറയും പ്രമേഹം ഒരു "രോഗമല്ല,
അത് ഒരു മടിയാണ്"...

പ്രമേഹരോഗത്തെ ഭയന്ന് മരുന്നും അനോഷിച്ച് നടക്കുന്നവരോട് ഓക്കെ ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര്‍ സുനിലിന്റെ
നിർദ്ധേശങ്ങള്‍ പങ്കുവെയ്ക്കും. ”ദേ, പിന്നെയ് ദിവസവും രാവിലെ അരമണിക്കൂര്‍ വീതം ശരീരം ഇളക്കി നടക്കുക, നേരിട്ടുള മധുരം ഉപേക്ഷിച്ച് അല്പം രുചിയുള്ളത് ഓക്കെ കഴിക്കാം, രാവിലെ ഒന്ന്, ഉച്ചയക്ക് അര, രാത്രി കാല് എന്നിങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. രാത്രി അരിഭക്ഷണം കഴിക്കാതെയിരിക്കുന്നത്‌ നല്ലതാണ്. നന്നായി വെള്ളം കുടിക്കുക, രാത്രി നേരത്തെ കിടന്നുറങ്ങുക കുടി ചെയ്താല്‍ പുര്ണുമായും ആശ്വാസം കിട്ടും”...

“പിന്നെ പറഞ്ഞത് മറക്കണ്ടാ കിട്ടോ..., ഇത് ഒരു രോഗമൊന്നും അല്ല, നമ്മുടെ മടിയാണ്, വെറും മടി"

Photos 27/07/2016

പ്രമേഹം ഒരു രോഗമല്ല...

ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇന്‍സുലിന്‍ എന്ന ദ്രാവകം ഉല്‍പ്പാദിപ്പിക്കുന്ന പാന്ഗ്രിയാസ് എന്ന ഗ്രന്ധിക്ക് ക്ഷതമേല്‍ക്കുന്നതിനാലോ പാരമ്പര്യമായോ അതിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലക്കുകയോ അത് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍റെ അളവ് കുറയുകയോ ചെയ്യുന്നതിനാല്‍ സംഭവിക്കുന്ന ഗ്ലൂക്കോസിന്‍റെ അമിത സാന്നിധ്യമാണ് പ്രമേഹം...

ഗുളികള്‍ മരുന്നുകള്‍ എല്ലാം ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ മാത്രമാവുമ്പോള്‍ കാലക്രമേണ പാന്ഗ്രിയാസ് പൂര്‍ണ്ണമായും നശിച്ചു പോകുന്നതാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ പാന്ഗ്രിയാസിനെയാണ് ചികിത്സ നല്‍കി പരിരക്ഷിക്കേണ്ടത്...

Want your business to be the top-listed Health & Beauty Business in Doha?
Click here to claim your Sponsored Listing.

Telephone

Address


Diabetes Care Unit
Doha